15 വര്‍ഷത്തെ പ്രണയം ; മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പ്രണയദിനത്തില്‍ പെണ്‍കുട്ടിയെ കാറില്‍ വച്ച് വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു.

 

കാമുകിയായ യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

ഡല്‍ഹി ത്രിലോക്പുരി സ്വദേശിയായ യുവാവിനെയും നോയിഡ സലര്‍പൂര്‍ സ്വദേശിനിയായ യുവതിയേയുമാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രണയ ദിനത്തില്‍ രാജ്യതലസ്ഥാനത്തെ നടുക്കി യുവാവ് പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു. നോയിഡ സെക്ടര്‍ 107-ലെ ദാദ്രി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഡല്‍ഹി ത്രിലോക്പുരി സ്വദേശിയായ യുവാവിനെയും നോയിഡ സലര്‍പൂര്‍ സ്വദേശിനിയായ യുവതിയേയുമാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുമെത്തിയ ടാറ്റ അള്‍ട്രോസ് കാര്‍ അകത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു.

കാമുകിയായ യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ കയ്യില്‍ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. കാറില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിയും താനും കഴിഞ്ഞ 15 വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും യുവതി വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്നും ആത്മഹത്യകുറിപ്പില്‍ പറയുന്നു. എന്നാല്‍ യുവതി അടുത്തിടെ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഈ വിവരം അറിഞ്ഞതിലെ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

കാറിനുള്ളില്‍ നിന്നും വെടിയുതിര്‍ത്ത ശബ്ദം കേട്ട് ഓടിയെത്തിയവരാണ് യുവതിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സെക്ടര്‍ 39 പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.