ടിക് ടോക്ക് ലൈവിനിടെ ആറാം നിലയില്‍ നിന്ന് വീണ് 14കാരിക്ക് ദാരുണാന്ത്യം
ജപ്പാനില്‍ ടിക് ടോക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ആറാം നിലയില്‍ നിന്ന് വീണ് 14കാരിയായ റുക മരിച്ചു.അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലെ ബാല്‍ക്കണിയില്‍ കൈവരിക്കു മുകളിലിരുന്നാണ് റുക ലൈവ് ചെയ്തത്
Updated: Nov 17, 2026, 14:24 IST
വീഴാതിരിക്കാൻ ഏതാനും നിമിഷങ്ങള്‍ കൈവരിയില്‍ മുറുകെ പിടിച്ചെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
ജപ്പാൻ : ജപ്പാനില്‍ ടിക് ടോക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ആറാം നിലയില്‍ നിന്ന് വീണ് 14കാരിയായ റുക മരിച്ചു.അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലെ ബാല്‍ക്കണിയില്‍ കൈവരിക്കു മുകളിലിരുന്നാണ് റുക ലൈവ് ചെയ്തത്. ഇതിനിടെ ബാലൻസ് തെറ്റി പെണ്‍കുട്ടി പിന്നിലേക്ക് മറിഞ്ഞു.
വീഴാതിരിക്കാൻ ഏതാനും നിമിഷങ്ങള്‍ കൈവരിയില്‍ മുറുകെ പിടിച്ചെങ്കിലും പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതരമായി തലക്ക് പരുക്കേറ്റ റുകയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. മിഡില്‍ സ്കൂള്‍ വിദ്യാർഥിനിയായിരുന്നു റുക.ലൈവ് സ്ട്രീമിംഗിനിടെയുണ്ടായ അപകടം കൂടുതല്‍ ആളുകളെ നടുക്കിയിരിക്കുകയാണ്.