ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല; 14 കാരൻ ആത്മഹത്യ ചെയ്തു
ഗെയിം കളിക്കാൻ മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിന് 14 വയസുകാരൻ ആത്മഹത‍്യ ചെയ്തു. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു കുട്ടി.
Apr 24, 2026, 17:00 IST
ബെംഗളൂരു: ഗെയിം കളിക്കാൻ മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകാത്തതിന് 14 വയസുകാരൻ ആത്മഹത‍്യ ചെയ്തു. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു കുട്ടി.
ഗെയിം കളിക്കരുതെന്ന് കുടുംബം ഉപദേശിച്ചെങ്കിലും ഇത് കേൾക്കാതെ അമ്മയുടെ സാരിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.