ഇന്ത്യ സഖ്യം നല്‍കിയ ഹര്‍ജിയില്‍ 14 ഗുരുതര പിഴവുകള്‍; ഹര്‍ജി ലിസ്റ്റ് ചെയ്യാതെ സുപ്രീംകോടതി, പിഴവുകള്‍ തിരുത്തി നല്‍കാന്‍ നിര്‍ദേശം

രാംലീല മൈതാനത്ത് സമരം അനുവദിക്കുന്നതിനെതിരെ സമീപത്തെ വ്യാപാരികള്‍ രംഗത്തെത്തി. 2000 കോടി രൂപയുടെ നഷ്ടം സമരങ്ങള്‍ അനുവദിച്ചാല്‍ ഉണ്ടാകുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകള്‍ പറയുന്നത്.

 

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി എടുക്കുന്നു എന്നതടക്കം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.

രാഹുല്‍ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും ചേര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഗുരുതര പിഴവുകള്‍. കോര്‍ട്ട് ഫീസ് അടച്ചതിലെ കുറവ് ഉള്‍പ്പെടെ 14 പിഴവുകളാണ് രജിസ്ട്രി ചൂണ്ടിക്കാട്ടിയത്. ഹര്‍ജി പിഴവുകള്‍ തിരുത്തി നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇന്ന് പരിഗണിക്കുന്ന കേസുകളുടെ കൂട്ടത്തില്‍ ഈ ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി എടുക്കുന്നു എന്നതടക്കം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും.

അതേസമയം, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് കേരള ഘടകം ട്വീറ്റിനെതിരെ കൂടുതല്‍ അഭിഭാഷക സംഘടനകള്‍ സുപ്രീംകോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും വിമര്‍ശിച്ച് പ്രസ്താവന ഇറക്കി. ട്വീറ്റ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വിശദീകരണം. സുപ്രീം ജുഡീഷ്യറിയെ തകര്‍ത്ത് അരാജകത്വം പടര്‍ത്താനാണ് ശ്രമമെന്ന് മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ച് രംഗത്തെത്തി.

ജന്തര്‍ മന്തര്‍ സമരവേദി അല്ലെന്ന ദില്ലി പൊലീസ് വിജ്ഞാപനത്തിനെതിരെയും ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്. അതേസമയം, രാംലീല മൈതാനത്ത് സമരം അനുവദിക്കുന്നതിനെതിരെ സമീപത്തെ വ്യാപാരികള്‍ രംഗത്തെത്തി. 2000 കോടി രൂപയുടെ നഷ്ടം സമരങ്ങള്‍ അനുവദിച്ചാല്‍ ഉണ്ടാകുമെന്നാണ് വ്യാപാരി വ്യവസായി സംഘടനകള്‍ പറയുന്നത്.