13 കാരിയ്ക്ക് വരന്‍ 40 കാരന്‍ ; വിവാഹം നടത്താന്‍ കൂട്ടുനിന്ന് സഹോദരനും അമ്മയും ; അധ്യാപിക അറിഞ്ഞതോടെ രക്ഷപ്പെടുത്തി

പെണ്‍കുട്ടി അമ്മയോടും സഹോദരനോടും ഒപ്പമാണ് താമസിച്ചിരുന്നത്.

 

പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ 13 വയസുകാരിയെ ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തി. അധ്യാപിക ജില്ലാ ശിശു സംരക്ഷണ സേവനങ്ങള്‍ക്കും പൊലീസിനും വിവരം നല്‍കിയതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടിയെ മെയ് 28ന് കണ്ടിവാഡ സ്വദേശിയായ 40 വയസുകാരന്‍ ശ്രീനിവാസ് ഗൗഡിന് വിവാഹം കഴിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപിക തഹസില്‍ദാര്‍ രാജേശ്വറിനെയും ഇന്‍സ്‌പെക്ടര്‍ പ്രസാദിനെയും വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടി അമ്മയോടും സഹോദരനോടും ഒപ്പമാണ് താമസിച്ചിരുന്നത്. മകളെ വിവാഹം കഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനോട് അമ്മ പറഞ്ഞിരുന്നു. ഒരു ഇടനിലക്കാരനാണ് 40 വയസുകാരന്റെ വിവാഹാലോചന കൊണ്ടുവന്നത്. ചടങ്ങുകള്‍ മെയ് മാസത്തില്‍ നടന്നുവെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

40 കാരന്‍, പെണ്‍കുട്ടിയുടെ അമ്മ, ഇടനിലക്കാരന്‍, നിയമവിരുദ്ധ വിവാഹം നടത്തിയ പുരോഹിതന്‍ എന്നിവര്‍ക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു