ജാര്‍ഖണ്ഡില്‍ വാഹനാപകടം: തീര്‍ത്ഥാടനത്തിന് പോയ കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 13 പേര്‍ക്ക് ദാരുണാന്ത്യം

ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

 

അപകടത്തില്‍ നാല് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു,

ബിഹാറില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ റാഞ്ചി-പട്ന ഹൈവേയില്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ നാല് കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 13 പേര്‍ മരിച്ചു, പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ദേശീയ പാത 33 ല്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. സ്‌കോര്‍പിയോയില്‍ യാത്ര ചെയ്തിരുന്ന 14 പേരും ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. രാജ്രപ്പയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.