നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ 13 പ്രതികള്‍ ; കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ 13 പ്രതികള്‍ ; കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും
പരീക്ഷയ്ക്ക് മുന്‍പ് പ്രതികള്‍ ചോര്‍ത്തിയ 42 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി പൂര്‍ണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപ്പേപ്പര്‍ ലക്ഷങ്ങള്‍ക്ക് മറിച്ചുവിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്
Jul 29, 2026, 06:09 IST
സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കേസില്‍ 13 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ദില്ലി റൗസ് അവന്യൂ കോടതിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
പരീക്ഷയ്ക്ക് മുന്‍പ് പ്രതികള്‍ ചോര്‍ത്തിയ 42 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷാ പേപ്പറുമായി പൂര്‍ണ്ണമായും ഒത്തുപോകുന്നതാണെന്നും ചോദ്യപ്പേപ്പര്‍ ലക്ഷങ്ങള്‍ക്ക് മറിച്ചുവിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമം, പൊതുപരീക്ഷാ നിയമം എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡോ. മനോജ് ശിരൂര്‍, മംഗിലാല്‍ ബിവാള്‍, മനീഷ ഹവില്‍ദാര്‍ ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായ 13 പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.