മുംബൈയില്‍ 12കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ച്‌ കൊന്നു

മുംബൈയില്‍ 12കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ച്‌ കൊന്നു. മഹാരാഷ്‌ട്രയിലെ വർദ്ധ ജില്ലയിലാണ് സംഭവം. രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടത്.

 

രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടത്

മുംബൈ:  മുംബൈയില്‍ 12കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ച്‌ കൊന്നു. മഹാരാഷ്‌ട്രയിലെ വർദ്ധ ജില്ലയിലാണ് സംഭവം. രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടത്. സ്ഥലത്തുനിന്നും കുട്ടിയെ ആക്രമിക്കാനുപയോഗിച്ചെന്ന് കരുതുന്ന കല്ല് കണ്ടെത്തിയിട്ടുണ്ട്. വർദ്ധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാള്‍ ഈ വിവരങ്ങള്‍ ശരിവച്ചു. സംഭവസ്ഥലത്ത് തെളിവുകള്‍ക്കായി വിശദമായ പരിശോധന നടക്കുകയാണ്.

കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയശേഷം മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവരമനുസരിച്ച്‌ അടുത്തുള്ള ജില്ല പരിഷദ് സ്‌കൂളില്‍ നിന്നും ഉച്ചയോടെ ഒറ്റയ്‌ക്ക് മടങ്ങിവരികയായിരുന്നു കുട്ടി.

ആ സമയത്താണ് ആക്രമണമുണ്ടായത്. കുട്ടിയുടെ വസ്‌ത്രത്തിന്റെ ഭാഗങ്ങള്‍ അടുത്തുള്ള കാർഷിക സംഭരണശാല പരിസരത്ത് നിന്നും ലഭിച്ചു. കൊലപാതകം, ബലാല്‍സംഗം, അതിക്രമിച്ച്‌ കടക്കല്‍ എന്നിവയും പോക്‌സോ വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തു. ചോദ്യംചെയ്യലിനായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ രാഹുല്‍ രാജു മാഡവി എന്ന 30കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ അടുത്തുള്ള ഫാമിലെ ജീവനക്കാരനാണ്.