ഹരിദ്വാറില്‍ 11 മാസം പ്രായമുള്ള കുഞ്ഞിന് പീഡനം, പ്രതി പിടിയില്‍, കുട്ടി ഗുരുതരാവസ്ഥയില്‍
അടുത്തിടെ ഫാക്ടറിയില്‍ ജോലിക്കെത്തിയ ആളാണ് സൌരഭ് കുമാറെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ക്രൂരമായ പീഡനം നേരിട്ടത്.
ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് പീഡിപ്പിച്ച പ്രതി പിടിയില്‍. ബീഹാര്‍ ഭാഗല്പൂര് സ്വദേശിയായ സൌരഭ് കുമാറാണ് പിടിയിലായത്. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍ പ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ക്രൂരമായ പീഡനം നേരിട്ടത്. അടുത്തിടെ ഫാക്ടറിയില്‍ ജോലിക്കെത്തിയ ആളാണ് സൌരഭ് കുമാറെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കുട്ടിയുടെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഇയാള്‍ താമസ സ്ഥലത്ത് എത്തിയത്. കുട്ടി കരയുന്നത് കണ്ട് താന്‍ സമാധാനിപ്പിക്കാമെന്ന് വിശദമാക്കി ഇയാള്‍ കുട്ടിയെ എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വീടിന്റെ വരാന്തയിലൂടെ നടന്ന ഇയാള്‍ കുട്ടിയെ സ്വന്തം മുറിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിന്നാലെ കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ യുവാവിന്റെ മുറിയിലെത്തിയത്. യുവാവിന്റെ മുറിയില്‍ സാരമായി പരിക്കേറ്റ നിലയിലാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്.