ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ഒറ്റ പേരില്‍ 11 വോട്ടര്‍മാര്‍; യുപി എസ്ഐആറില്‍ വീണ്ടും പിഴവ്, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
അസംഗഡ് മണ്ഡലത്തില്‍ വികാസ് യാദവ് എന്ന പേരിലാണ് 11 വോട്ടര്‍മാരുള്ളത്.
അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
യുപി എസ്ഐആറില്‍ വീണ്ടും പിഴവ് എന്ന് കണ്ടെത്തല്‍. അസംഗഡ് മണ്ഡലത്തില്‍ വികാസ് യാദവ് എന്ന പേരില്‍ 11 വോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആണ് പിഴവ് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുടെ പരിശോധനയില്‍ പിഴവ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് ബിഎല്‍ഒമാരെയും ഒരു കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെയും ജോലിയില്‍ നിന്ന് മാറ്റും. അസംഗഢ് ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അസംഗഡ് മണ്ഡലത്തില്‍ വികാസ് യാദവ് എന്ന പേരിലാണ് 11 വോട്ടര്‍മാരുള്ളത്. ഒരു വികാസ് യാദവ് മാത്രം ആണ് യാഥാര്‍ത്ഥത്തില്‍ ഉള്ളത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ 11 പേരുടെ പേര് വിവരങ്ങള്‍ വികാസ് യാദവ് എന്ന പേരിലും അഡ്രസിലും ചേര്‍ക്കുകയായിരുന്നു.
10 വോട്ടര്‍മാരുടെ പേരുകള്‍ തെറ്റായി രേഖപ്പെടുത്തി എന്നാണ് കണ്ടെത്തല്‍. ജനന തീയതി അടക്കം ഒന്ന് തന്നെയാണ് എല്ലായിടത്തും രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ പിഴവ് പരിഹരിച്ചില്ലെങ്കില്‍ ഇവരുടെ മുഴുവന്‍ വോട്ട് നഷ്ടപ്പെടും എന്നതാണ് പ്രശ്നം.