പരാതി നല്‍കി 10 വിദ്യാര്‍ത്ഥികള്‍; ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം
പരാതി നല്‍കി 10 വിദ്യാര്‍ത്ഥികള്‍; ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം
ലൈംഗിക താല്‍പര്യത്തോടെയുള്ള സമീപനം നടത്തിയെന്നാണ് ആരോപണം.
ക്യാംപസില്‍ താമസിക്കുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും പരാതിയുണ്ട്.
ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം. 10 വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പരാതികളില്‍ സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. ഒരു മാസം മുന്‍പാണ് പരാതികള്‍ ലഭിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാംപസില്‍ താമസിക്കുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും പരാതിയുണ്ട്. അവിടെ ലൈംഗിക താല്‍പര്യത്തോടെയുള്ള സമീപനം നടത്തിയെന്നാണ് ആരോപണം.
ക്ലാസുകള്‍ക്കിടെ അശ്ലീലവും അനുചിതവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ചില പരാതികളില്‍ പറയുന്നു. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ സീനിയര്‍ വിദ്യാര്‍ഥികളും സമാന ആരോപണങ്ങളുമായി രംഗത്തെത്തി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധ്യാപകന്‍ പറഞ്ഞു. ഐസിസിയാണ് ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി.