ഒറ്റരാത്രി കൊണ്ട് 10 ലക്ഷം ഫോളോവേഴ്‌സ് കൂടി; കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ യുവാക്കളിലേക്ക് ഇറങ്ങിചെല്ലാന്‍ ഇന്‍സ്റ്റഗ്രാം ഫലപ്രദമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

തന്റെ വീഡിയോക്ക് ലഭിച്ച ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്‍കിയത്. 

 

യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എക്‌സ് പ്ലാറ്റ്ഫോമിനേക്കാള്‍ ഇന്‍സ്റ്റഗ്രാം ആണ് കൂടുതല്‍ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി.

കനത്ത പ്രതിഷേധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ഫോളോവേഴ്സ് കൂടി. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെല്‍ഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത്. ഇതോടെ പ്രധാനമന്ത്രിയുടെ ആകെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 102 മില്യണ്‍ (10.20 കോടി) കടന്നു. തന്റെ വീഡിയോക്ക് ലഭിച്ച ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നിര്‍ദേശം നല്‍കിയത്. 


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എക്‌സ് പ്ലാറ്റ്ഫോമിനേക്കാള്‍ ഇന്‍സ്റ്റഗ്രാം ആണ് കൂടുതല്‍ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന വിവരങ്ങള്‍ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.