സ്വസ്ഥ് മഹിളാ സ്വസ്ഥ് ഭാരതിന് കീഴിൽ വയനാട്ടിൽ 13,000 ത്തിലധികം സ്ത്രീകളെ സ്തനാർബുദ പരിശോധനയ്ക്ക് വിധേയമാക്കി യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ
ക്രിക്കറ്റ് താരവും അർബുദത്തെ അതിജീവിച്ച വ്യക്തിയും മനുഷ്യസ്‌നേഹിയുമായ യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ ഷവോമി ഇന്ത്യയുടെ പിന്തുണയോടെ വയനാട് ജില്ലയിൽ സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് പ്രതിരോധ ആരോഗ്യ സംരക്ഷണ
കൊച്ചി : ക്രിക്കറ്റ് താരവും അർബുദത്തെ അതിജീവിച്ച വ്യക്തിയും മനുഷ്യസ്‌നേഹിയുമായ യുവരാജ് സിങ്ങിന്റെ യുവീകാൻ ഫൗണ്ടേഷൻ ഷവോമി ഇന്ത്യയുടെ പിന്തുണയോടെ വയനാട് ജില്ലയിൽ സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് പ്രതിരോധ ആരോഗ്യ സംരക്ഷണ പരിപാടിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. 10,000-ത്തിലധികം സ്ത്രീകളെ സ്തനാർബുദ സ്‌ക്രീനിംഗിന് വിധേയമാക്കുകയും കേരളത്തിലെ പിന്നോക്ക മേഖലകളിലെ സ്ത്രീകളിൽ നേരത്തെയുള്ള കണ്ടെത്തലും അവബോധം ശക്തിപ്പെടുത്തുകയും ചെയ്തു. ഈ പ്രചാരണത്തിന്റെ വിജയത്തെത്തുടർന്ന് ഈ മേഖലയിലെ 4,000 സ്ത്രീകളെ കൂടി സ്‌ക്രീൻ ചെയ്യാൻ ലക്ഷ്യമിടുന്ന രണ്ടാം ഘട്ട പരിപാടിയും ഫൗണ്ടേഷൻ ആരംഭിച്ചു. അതിൽ 3,000 സ്ത്രീകളെ ഇതിനകം സ്‌ക്രീൻ ചെയ്തു കഴിഞ്ഞു.
സംഘടിതമായ സാമൂഹിക ബന്ധപ്പെടൽ, സ്‌ക്രീനിംഗ് ക്യാമ്പുകൾ എന്നിവയിലൂടെ സ്‌ക്രീൻ ചെയ്‌ത എല്ലാവരും ഉൾപ്പെടെ 15,000-ത്തിലധികം സ്ത്രീകളെ സ്തനാരോഗ്യ അവബോധത്തെക്കുറിച്ചും സ്വയം സ്‌തന പരിശോധന നടത്തുന്ന രീതികളെക്കുറിച്ചും ബോധവൽക്കരിച്ചു. ഈ പരിപാടിയിൽ 295 സംശയാസ്പദമായ കേസുകൾ കണ്ടെത്തി അവർക്ക് കൌൺസിലിംഗും രോഗനിർണയ തുടർനടപടികളും ഉറപ്പാക്കി. അതിന്റെ ഫലമായി അഞ്ച് സ്തനാർബുദ കേസുകൾ സ്ഥിരീകരിക്കുകയുണ്ടായി.
സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് പരിപാടിയുടെ ലക്ഷ്യം എടുത്തുകാണിച്ചുകൊണ്ട് യുവരാജ് സിംഗ് പറഞ്ഞു, "ഇന്ത്യയിൽ സ്തനാർബുദത്തിന്റെ ഫലങ്ങൾ പലപ്പോഴും ചികിത്സയുടെ അഭാവം കൊണ്ടല്ല, മറിച്ച് രോഗം എത്ര വൈകിയാണ് കണ്ടെത്തുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത്. രോഗനിർണയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള സ്ത്രീകളിലേക്ക് അവബോധം, സ്‌ക്രീനിംഗ്, തുടർനടപടികൾ എന്നിവ എത്തിച്ചുകൊണ്ട് ആ യാഥാർത്ഥ്യത്തെ മാറ്റിയെടുക്കുന്നതിനാണ് സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് സൃഷ്ടിച്ചത്. സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സ്‌ക്രീനിംഗും ശക്തമായ അടിസ്ഥാന പങ്കാളിത്തവും ഉപയോഗിച്ച് സമൂഹ ഇടപെടൽ സംയോജിപ്പിച്ച്, പ്രതിരോധ ആരോഗ്യ ചർച്ചകൾ സാധാരണ നിലയിലാക്കാനും ആത്മവിശ്വാസത്തോടെ നേരത്തെയുള്ള നടപടികൾ സാധ്യമാക്കാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ദീർഘകാല പൊതുജനാരോഗ്യ ഫലങ്ങൾ ഉളവാക്കുന്നതിനെ പിന്തുണയ്ക്കുന്ന അളവ്, പരിചരണത്തിന്റെ തുടർച്ച, സംവിധാനങ്ങൾ കെട്ടിപ്പടുക്കുക ഇവയിലെല്ലാമാണ് ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്."
കുറഞ്ഞ അവബോധം, നാണക്കേട്, പരിമിതമായ സ്‌ക്രീനിംഗ് ലഭ്യത എന്നിവ മൂലം സ്തനാർബുദ രോഗനിർണയത്തിൽ കാലതാമസം നേരിടുന്ന സ്ഥിതി അഭിസംബോധന ചെയ്യുന്നതിനായി വലിയ തോതിലുള്ള പ്രതിരോധ ആരോഗ്യ സംരക്ഷണ പരിപാടിയായി വിഭാവനം ചെയ്‌തുകൊണ്ടാണ് 2024 ജൂലൈയിൽ സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് ആരംഭിച്ചത്. 15 സംസ്ഥാനങ്ങളിലെ 15 ജില്ലകളിൽ ഷവോമി ഇന്ത്യയുടെ പിന്തുണയോടെ യുവീകാൻ ഫൗണ്ടേഷൻ നടപ്പിലാക്കിയ ഈ സംരംഭം, ആരോഗ്യ സംരക്ഷണ സൂചകങ്ങൾ ദേശീയ ശരാശരിയേക്കാൾ താഴെയായി തുടരുന്ന പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സിഎസ്ആർ നിക്ഷേപങ്ങൾ ഏറ്റവും ആവശ്യമുള്ള സമൂഹങ്ങളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി.
ദേശീയ തലത്തിൽ ഈ പരിപാടി ഇതുവരെ 5,00,000-ത്തിലധികം ആളുകളെ സ്തനാരോഗ്യത്തെക്കുറിച്ചും സ്വയം പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിച്ചു. 2,00,000-ത്തിലധികം സ്ത്രീകളെ പരിശോധിച്ചു. 2,700-ലധികം സംശയാസ്പദമായ കേസുകൾ കണ്ടെത്തുകയും 13 സ്തനാർബുദ കേസുകൾ സ്ഥിരീകരിക്കുകയും അതേസമയം തന്നെ സമയബന്ധിതമായ റഫറലും പരിചരണത്തിന്റെ തുടർച്ചയും ഉറപ്പാക്കുകയും ചെയ്തു.
ഒന്നാം ഘട്ടത്തിലെ ശക്തമായ പ്രഭാവത്തിന്റെയും പാഠങ്ങളുടെയും അടിസ്ഥാനത്തിൽ യൂവികാൻ ഫൗണ്ടേഷൻ സ്വസ്ത് മഹിള സ്വസ്ത് ഭാരത് ഫേസ് 2.0 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ദീർഘകാല സുസ്ഥിരതയും വിശാലമായ വ്യാപ്തിയും ഉറപ്പാക്കുന്നതിന് സ്ക്രീനിംഗ് കവറേജ് വികസിപ്പിക്കുന്നതിലും, സമൂഹിക ഇടപെടൽ വർദ്ധിപ്പിക്കുന്നതിലും, പൊതുജനാരോഗ്യ സംവിധാനങ്ങളുമായുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുക.
പരിപാടിയെ പിന്തുണക്കുന്ന പങ്കാളി എന്ന നിലയിൽ ഷാവോമി ഇന്ത്യ സാങ്കേതികവിദ്യാധിഷ്ഠിത സ്‌ക്രീനിംഗ് പരിഹാരങ്ങൾ പ്രാപ്തമാക്കിക്കൊണ്ട് താഴെത്തട്ടിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് പിന്തുണ നൽകുകയും വൈവിധ്യമാർന്ന മേഖലകളിലുടനീളം അവബോധ ശ്രമങ്ങൾ വർദ്ധിപ്പിക്കുകയും ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് ഇടപെടൽ സർക്കാരിന്റെ ആരോഗ്യ സംരക്ഷണ മുൻഗണനകളെ എങ്ങനെ പൂരകമാക്കുമെന്നും മികച്ച പൊതുജനാരോഗ്യ ഫലങ്ങൾ നേടുമെന്നും തെളിയിച്ചു.
ഷാവോമി ഇന്ത്യയുടെ സിഒഒ ശ്രീ. സുധിൻ മാത്തൂർ പറയുന്നു, "ഷാവോമി ഇന്ത്യയിൽ സാങ്കേതികവിദ്യാ നവീകരണത്തേക്കാൾ അപ്പുറം കൂടുതൽ ചെയ്യണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,. മാത്രമല്ല അത് യഥാർത്ഥവും അർത്ഥവത്തായതുമായ സ്വാധീനം സൃഷ്ടിക്കുകയും വേണം. അവബോധത്തിനും പ്രവർത്തനത്തിനും ഇടയിലുള്ള വിടവ് നികത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. യുവികാൻ ഫൗണ്ടേഷനുമായി സഹകരിച്ച് കൊണ്ടുള്ള ഞങ്ങളുടെ സ്വസ്ഥ് മഹിള, സ്വസ്ഥ് ഭാരത് പരിപാടിയിലൂടെ നിർണായകമായ അറിവും നേരത്തെയുള്ള കണ്ടെത്തൽ ഉപകരണങ്ങളും ഉപയോഗിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഞങ്ങൾ നവീകരണം, വ്യാപ്തി, പങ്കാളിത്തം എന്നിവ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ നാല് ലക്ഷത്തിലധികം സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടതും രണ്ട് ലക്ഷത്തിലധികം സ്ത്രീകൾ സ്തനാർബുദത്തിനായി സ്‌ക്രീൻ ചെയ്യപ്പെടുകയും ചെയ്തതിനാൽ, സമയബന്ധിതമായ ഇടപെടലും വ്യക്തമായ സാമൂഹിക മാറ്റവും പ്രാപ്തമാക്കുന്നതിന് സാങ്കേതികവിദ്യ, ഉദ്ദേശ്യം, വ്യാപ്തി എന്നിവ എങ്ങനെ ഒത്തുചേരുമെന്ന് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയ ഒരു ബ്രാൻഡ് എന്ന നിലയിൽ, ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനും രാജ്യത്തുടനീളമുള്ള ആരോഗ്യകരവും ശക്തവുമായ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."
അളക്കാവുന്ന ഫലങ്ങൾക്കപ്പുറം, സ്തനാർബുദവുമായി ബന്ധപ്പെട്ട ഭയം കുറയ്ക്കുക, പ്രതിരോധ ആരോഗ്യ ചർച്ചകൾ സാധാരണവൽക്കരിക്കുക, സ്ത്രീകളെ അവരുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാപ്തരാക്കുക എന്നിവയിലൂടെ ദീർഘകാല സാമൂഹിക പ്രഭാവങ്ങൾക്ക് ഈ സംരംഭം സംഭാവന നൽകി. ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ എന്നിവരുടെ കഴിവുകൾ ശക്തിപ്പെടുത്തുകയും, താഴെത്തട്ടിലുള്ള ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തു.
നെന്മേനി പഞ്ചായത്ത് അംഗം ശ്രീമതി ജയ മുരളി പറയുന്നു, “വർഷങ്ങളായി ജില്ലയിൽ നിരവധി അർബുദ പരിശോധനാ സംരംഭങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ യുവീകാൻ ഫൗണ്ടേഷൻ നടത്തിയ സ്ക്രീനിംഗുകൾ അവയുടെ സ്ഥിരതയുടേം എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യാപ്തിയുടെയും പേരിൽ വേറിട്ടു നിന്നു. അവബോധത്തിൽ തുടങ്ങി സ്ത്രീകളുടെ ഭയങ്ങളെ സംവേദനക്ഷമതയോടെ അഭിസംബോധന ചെയ്യുകയും സൗഹൃദപരവും കാരുണ്യപരവുമായ രീതിയിൽ സ്ക്രീനിംഗുകൾ നടത്തുകയും ചെയ്ത ഫൗണ്ടേഷന്റെ സമീപനമാണ് യഥാർത്ഥ വ്യത്യാസം വരുത്തിയത്. കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് ഗുണഭോക്താക്കൾ തുടങ്ങിയ വിവിധ സാമൂഹിക ഗ്രൂപ്പുകളിൽ നിന്നുള്ള സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ട് സ്തനാർബുദത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാൻ ഈ പരിപാടി സഹായിച്ചു. കൂടുതൽ സ്ത്രീകളെ സ്ക്രീനിംഗിന് മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.”
കാൻസർ പരിചരണത്തിൽ അവബോധം, നേരത്തെയുള്ള കണ്ടെത്തൽ, രോഗി പിന്തുണ, അതിജീവിച്ചവരുടെ ശാക്തീകരണം എന്നിവയിലൂടെ തുടർച്ചയായി പ്രവർത്തിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണ് യുവീകാൻ ഫൗണ്ടേഷൻ. കഴിഞ്ഞ ദശകത്തിൽ, ഫൗണ്ടേഷൻ 3.4 ലക്ഷത്തിലധികം സ്ത്രീകളെ സ്തനാർബുദത്തിനായി പരിശോധിച്ചു, 340-ലധികം ദരിദ്രരായ കുട്ടികൾക്ക് ചികിത്സ നൽകി, ഒന്നിലധികം സംസ്ഥാനങ്ങളിലെ സർക്കാർ ആശുപത്രികളിലായി 1,000-ത്തിലധികം ക്രിട്ടിക്കൽ കെയർ കിടക്കകൾ സ്ഥാപിച്ചു, അർബുദത്തെ അതിജീവിച്ചവർക്ക് സ്കോളർഷിപ്പുകൾ നൽകി, പത്ത് ലക്ഷത്തിലധികം പൗരന്മാരെ പ്രതിരോധ ആരോഗ്യ രീതികളെക്കുറിച്ച് ബോധവൽക്കരിച്ചു, ഇന്ത്യയിലുടനീളം അർബുദ പരിചരണം എല്ലാവർക്കും തുല്യമായ അവസരം ലഭിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.