മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമോ ഈ വെസ്റ്റ് നൈൽ പനി..?

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകൾ വഴിയാണ് ഈ രോഗം പടരുന്നത്.

 

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകൾ വഴിയാണ് ഈ രോഗം പടരുന്നത്. രാത്രിയിലാണ് ഈ കൊതുകുകൾ കടിക്കുന്നത്.

പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. എന്നാൽ മനുഷ്യരിൽ നിന്ന്  മനുഷ്യരിലേക്ക് ഇത് പകരില്ല..കാക്കയുടെ വർഗത്തിൽപ്പെട്ട പക്ഷികളെയാണ് കൊതുകുകൾ പ്രധാനമായും കടിക്കുന്നത്. പക്ഷികളിൽ ഈ രോഗം മരണകാരണമാകുന്നു.

ലക്ഷണങ്ങൾ

പനി, ഓക്കാനം, പേശിവേദന, ഛർദി, തിണർപ്പ് എന്നിവയുണ്ടാകും. ഭൂരിഭാഗം പേരിലും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ഒരുശതമാനമാളുകളിൽ തലച്ചോറിനെ ബാധിച്ച് ബോധക്ഷയം, ജെന്നി എന്നിവ സംഭവിച്ച് മരണകാരണമാവാം

രോഗപ്രതിരോധവും ചികിൽസയും

വെസ്റ്റ്‌ നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് വഴിയാണ് വെസ്റ്റ് നൈൽ പനി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.

വെസ്റ്റ് നൈൽ പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകൾ മലിന ജലത്തിലാണ് വളരുന്നതിനാൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും പ്രാധാന്യം നൽകുക. ഇതോടൊപ്പം ഓടകൾ, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുക. പകരാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.