വണ്ണം കുറയ്ക്കാൻ ചിയ സീഡ് ; ഇങ്ങനെ കഴിക്കൂ

 

ധാരാളം പോഷക​ങ്ങളാൽ സമ്പന്നമാണ് ചിയ സീഡ്. നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ സീഡ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്. ദിവസവും ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് ചിയ സീഡ് സഹായകമാണ്. ഇതിലെ നാരുകൾ തന്നെയാണ് ഇതിനായി സഹായിക്കുന്നത്. ഫൈബറുകൾ ശോധന സുഗമമാക്കാനും  കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

ചിയ വിത്തുകളിൽ അവശ്യ അമിനോ ആസിഡുകൽ അടങ്ങിയിരിക്കുന്നു. അവ മുടികൊഴിച്ചിൽ തടയുകയും പുതിയ മുടി വളർച്ചയ്ക്ക് ഉത്തേജനം നൽകുകയും ചെയ്യുന്നു. സിങ്കും ചെമ്പും മുടി കൊഴിയുന്നത് തടയുന്നു.

ചിയ വിത്ത് കുതിർത്ത വെള്ളം രാവിലെ കുടിക്കുന്നത്  ദിവസത്തെ മുഴുവൻ ഊർജം പ്രദാനം ചെയ്യാൻ സഹായിക്കും. മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.

ചിയ വിത്തുകളിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ദഹനം മന്ദഗതിയിലാക്കാനും സഹായിച്ചേക്കാം. ഇത് ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുകയും ചെയ്യും.

നാരുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് ചിയ വിത്തുകൾ. ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ലക്ഷണങ്ങൾ കുറയ്ക്കാനും അവ സഹായിച്ചേക്കാം. ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നത് ഹോർമോൺ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പ് ശരീരത്തിന് നൽകും.

വണ്ണം കുറയ്ക്കാൻ ചിയ സീഡ്...

ഇതിനായി തലേ ദിവസം ഒരു ടേബിൾ സ്പൂൺ ചിയ സീഡുകൾ വെള്ളത്തിൽ ഇട്ട് കുതിർത്തുക. ഇത് രാവിലെ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്തിളക്കി കുടിക്കാവുന്നതാണ്.  ഇത് വെറും വയറ്റിൽ കുടിയ്ക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്.