തണുപ്പ് കൂടുമ്പോൾ നായയെ സുരക്ഷിതമായി സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ ഇതാ...
തണുത്ത കാലാവസ്ഥ നായയുടെ ആരോഗ്യം, ചർമ്മം, ഭക്ഷണശീലം,ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വരെ ബാധിച്ചേക്കാം. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തുനായ്ക്കൾക്ക് പരിചരണം നൽകേണ്ടതുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
തണുത്ത കാലാവസ്ഥ നായയുടെ ആരോഗ്യം, ചർമ്മം, ഭക്ഷണശീലം,ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വരെ ബാധിച്ചേക്കാം. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തുനായ്ക്കൾക്ക് പരിചരണം നൽകേണ്ടതുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
തണുപ്പുകാലത്ത് വളർത്തുനായ്ക്കളെ എപ്പോഴും കുളിപ്പിക്കേണ്ടതില്ല. ഇത് നായ്ക്കളുടെ ചർമ്മം വരണ്ടതാകാൻ കാരണമാകുന്നു. അതേസമയം പുറത്തിറക്കിയാൽ വളർത്തുനായയെ നന്നായി തുടച്ച് ഉണക്കാനും മറക്കരുത്.
തണുപ്പുള്ള സമയങ്ങളിൽ വളർത്തുമൃഗങ്ങളെ നടത്തിക്കുന്നത് ഒരു പരിധിവരെ കുറയ്ക്കാം. ഇവയുടെ കാൽപാദങ്ങളിൽ തണുപ്പ് നേരിട്ടടിക്കുകയും പാദങ്ങൾക്ക് വേദന അനുഭവപ്പെടാനും സാധ്യത കൂടുതലാണ്. കഴിയുമെങ്കിൽ പെറ്റ് ബൂട്ടിസ് അണിയിക്കുന്നതാണ് നല്ലത്.
തണുപ്പ് സമയങ്ങളിൽ ചൂടായിരിക്കണമെങ്കിൽ നായ്ക്കൾക്ക് ഊർജ്ജം ആവശ്യമാണ്. അതിനാൽ തന്നെ കൃത്യമായ സമയങ്ങളിൽ ഭക്ഷണവും ശുദ്ധ ജലവും നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
തണുപ്പ് സമയങ്ങളിൽ വളർത്തുനായ്ക്കളെ വീടിന് പുറത്തിറക്കുന്നത് ഒഴിവാക്കാം. വല്ലപ്പോഴും മാത്രം ഇറക്കുന്നതാണ് നല്ലത്. പകരം വീടിനുള്ളിൽ തന്നെ വളർത്തുമൃഗങ്ങൾക്ക് വിശ്രമിക്കാനും കളിക്കാനുമുള്ള ഇടങ്ങൾ ഒരുക്കാം.
തണുപ്പുകാലത്ത് നല്ല ചൂട് ലഭിക്കുന്ന സ്ഥലങ്ങളിലാവണം വളർത്തുനായ്ക്കളെ കിടത്തേണ്ടത്. തണുത്ത ഫ്ലോർ, ജനാലയുടെ വശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കിടത്തുന്നത് ഒഴിവാക്കാം. അവയ്ക്ക് കട്ടിയുള്ള കിടക്കകൾ ഒരുക്കുന്നതാണ് നല്ലത്.