പുതിയ വസ്ത്രങ്ങൾ കടയിൽ നിന്നും വാങ്ങിയ ഉടൻ നേരെ ധരിക്കുന്ന ശീലമുണ്ടോ ? എങ്കിൽ അത് മാറ്റാൻ സമയമായി, 

പുതിയ വസ്ത്രങ്ങൾ നേരിട്ട് ഉപയോ​ഗിക്കുന്നത് ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

 

വസ്ത്രങ്ങൾ കടകളിലെത്തുന്നതിന്  മുൻപ് പല ഘട്ടങ്ങളിലായി വിവിധ മെഷീനുകളിലൂടെ കയറിയിറങ്ങി വരുന്ന തുണിത്തരങ്ങളാണ്

 വസ്ത്രങ്ങൾ വാങ്ങുക എന്നത് ഏവർക്കും സന്തോഷം നൽകുന്ന ഒന്നാണ്. അതിനപ്പുറം വാങ്ങിയ വസ്ത്രം എത്രയും പെട്ടന്ന് ധരിക്കാനുള്ള ആകാംഷയും ചെറുതൊന്നും ആയിരിക്കില്ല. എന്നാൽ അങ്ങനെ പുതിയ വസ്ത്രങ്ങൾ നേരിട്ട് ഉപയോ​ഗിക്കുന്നത് ആരോഗ്യത്തിന് അപകടം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

വസ്ത്രങ്ങൾ കടകളിലെത്തുന്നതിന്  മുൻപ് പല ഘട്ടങ്ങളിലായി വിവിധ മെഷീനുകളിലൂടെ കയറിയിറങ്ങി വരുന്ന തുണിത്തരങ്ങളാണ്. ഇതിനിടെ പല തരത്തിലുള്ള രാസ പദാർത്ഥങ്ങളും പൊടിപടലങ്ങളുമായും തുണികൾ സമ്പർക്കപ്പെട്ടേക്കാം. ഇത് ദോഷകരമായ പല രോ​ഗാണുക്കളെയും വഹിക്കാനും കാരണമാകുന്നു.അതിനാൽ തന്നെ വസ്ത്രങ്ങൾ വാങ്ങി വീട്ടിലെത്തിയ ഉടൻ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകി വെയിലിൽ ഉണക്കാൻ ശ്രദ്ദിക്കണം. കഴുകി ഉണങ്ങിയ ശേഷം മാത്രമേ വസ്ത്രങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളു.

പുതിയ വസ്ത്രങ്ങൾ നേരിട്ട് ചർമവുമായി സ്പർശിക്കുമ്പോൾ ചർമത്തിലെ ചെറിയ സുഷിരങ്ങളിലൂടെ തുണിയിൽ പറ്റിപ്പിടിച്ച രോ​ഗാണുക്കളോ രാസ പദാർത്ഥങ്ങളോ ശരീരത്തിന് ഉള്ളിലേക്ക് പ്രവേശിക്കാം. ഇത് അലർജി, ശ്വാസകോശപ്രശ്‌നങ്ങൾ, ചർമ്മ രോഗങ്ങൾ തുടങ്ങിയ പല അവസ്ഥകൾക്കും കാരണമാകാം.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചില പുതിയ വസ്ത്രങ്ങളിൽ സ്റ്റാഫൈലോകോക്കസ് ഓറിയസ് പോലുള്ള ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇത് ചർമത്തിൽ അണുബാധകൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.വസ്ത്രങ്ങൾ നിർമ്മിക്കുന്നത് വലിയ ഫാക്ടറികളിലാണ്.

വസ്ത്ര നിർമ്മാതാക്കൾ തുണിയുടെ രൂപം, ഘടന, ഈട് എന്നിവ വർധിപ്പിക്കുന്നതിന് ഉൽ‌പാദന പ്രക്രിയയിൽ വിവിധ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. വസ്ത്രത്തിന്റെ ചുളിവുകൾ തടയാൻ ഫോർമാൽഡിഹൈഡ് പോലെ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്ന ചായങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത് വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.