നിങ്ങളുടെ വാട്ടർ ബോട്ടിൽ സുരക്ഷിതമാണോ? വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യത്തിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് നമുക്കറിയാം. എന്നാൽ കുടിക്കുന്ന വെള്ളം സൂക്ഷിക്കുന്ന കുപ്പിയുടെ ശുചിത്വത്തെക്കുറിച്ച് എത്രപേർ ശ്രദ്ധിക്കാറുണ്ട്? സ്കൂളിലേക്കും ഓഫീസിലേക്കും യാത്രകളിലുമെല്ലാം ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകൾ പലപ്പോഴും

 

ആരോഗ്യത്തിനായി ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണമെന്ന് നമുക്കറിയാം. എന്നാൽ കുടിക്കുന്ന വെള്ളം സൂക്ഷിക്കുന്ന കുപ്പിയുടെ ശുചിത്വത്തെക്കുറിച്ച് എത്രപേർ ശ്രദ്ധിക്കാറുണ്ട്? സ്കൂളിലേക്കും ഓഫീസിലേക്കും യാത്രകളിലുമെല്ലാം ഉപയോഗിക്കുന്ന വാട്ടർ ബോട്ടിലുകൾ പലപ്പോഴും ദിവസങ്ങളോളം ഒരേ രീതിയിൽ ഉപയോഗിക്കാറുണ്ട്. കുപ്പിയുടെ അടപ്പിലും ഉൾഭാഗത്തും ചെറിയ അളവിൽ അഴുക്കും ഈർപ്പവും അടിഞ്ഞുകൂടുന്നത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ സാഹചര്യമൊരുക്കാം. കുപ്പി പുറമേ വൃത്തിയുള്ളതായി തോന്നിയാലും ഉള്ളിൽ അണുക്കൾ വളരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വാട്ടർ ബോട്ടിലുകൾ ശരിയായ രീതിയിൽ വൃത്തിയാക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കുപ്പി വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഓരോ ദിവസത്തെയും ഉപയോഗത്തിന് ശേഷം വെറുതെ വെള്ളമൊഴിച്ച് കഴുകുന്ന രീതി പല രോഗങ്ങൾക്കും കാരണമായേക്കാം. അതിനാൽ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനൊപ്പം ചില എളുപ്പവഴികളും പരീക്ഷിക്കാവുന്നതാണ്

•കുപ്പിക്കുള്ളിലെ അഴുക്കും പശപശപ്പും മാറാൻ സോപ്പിനും ചെറുചൂടുവെള്ളത്തിനുമൊപ്പം അല്പം പച്ചരി കൂടി ചേർത്ത് നന്നായി കുലുക്കി കഴുകുക.
•കറയും ദുർഗന്ധവും അകറ്റാൻ ചെറുനാരങ്ങാനീരും ഇളംചൂടുവെള്ളവും കലർത്തിയ മിശ്രിതം ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിനുശേഷം സോപ്പ് ഉപയോഗിച്ചും കഴുകേണ്ടതാണ്.
•പാത്രങ്ങളിലെ കറയും മണവും കളയാൻ വിനാഗിരിയും ചൂടുവെള്ളവും ചേർത്ത് കുപ്പിയിൽ 5-10 മിനിറ്റ് നേരം വെച്ച ശേഷം നന്നായി കഴുകി ഉണക്കിയെടുക്കുക.
•വിനാഗിരിയും ബേക്കിങ് സോഡയും ഇളംചൂടുവെള്ളവും ചേർത്ത മിശ്രിതം കുപ്പിയിൽ അല്പനേരം ഒഴിച്ചുവെച്ച ശേഷം അകവും പുറവും നന്നായി തേച്ചു കഴുകുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.

പ്ലാസ്റ്റിക് കുപ്പികൾ കഴുകുമ്പോൾ ഒരു കാരണവശാലും ചൂടുവെള്ളം ഉപയോഗിക്കരുത്, പകരം സാധാരണ ടാപ്പ് വാട്ടർ മാത്രം ഉപയോഗിക്കുക. കൂടാതെ, ആരോഗ്യ സുരക്ഷ മുൻനിർത്തി ഓരോ ആറ് മാസം കൂടുമ്പോഴും വാട്ടർ ബോട്ടിലുകൾ മാറ്റേണ്ടതും അനിവാര്യമാണ്.