വാൾനട്ട് കഴിക്കൂ, ആരോഗ്യ ഗുണങ്ങൾ നിരവധിയാണ് ...

നട്സുകളിൾ ഏറ്റവും മികച്ചതാണ് വാൾനട്ട് (Walnuts). വാൾനട്ടിൽ കൊഴുപ്പ് ധാരാളമുണ്ട്. എന്നാൽ ഇവ പ്രധാനമായും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ രൂപത്തിലാണ്. അവശ്യ ഫാറ്റി ആസിഡാ
 

നട്സുകളിൾ ഏറ്റവും മികച്ചതാണ് വാൾനട്ട് (Walnuts). വാൾനട്ടിൽ കൊഴുപ്പ് ധാരാളമുണ്ട്. എന്നാൽ ഇവ പ്രധാനമായും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ രൂപത്തിലാണ്. അവശ്യ ഫാറ്റി ആസിഡായ ഒമേഗ-3 ന്റെ ഉറവിടമാണ് നട്സുകൾ.

വാൾനട്ടിൽ പ്രധാനപ്പെട്ട ഫൈറ്റോകെമിക്കലുകളും തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവർത്തനത്തിനും സാധ്യതയുള്ള ഗുണങ്ങൾ നൽകുന്ന ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ തലച്ചോറിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

ദിവസവും ഒരു പിടി വാള്‍നട്ട്  കഴിച്ചാല്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന ലോ-ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍) കൊളസ്‌ട്രോള്‍ കുറയ്ക്കാമെന്ന് പഠനത്തിൽ പറയുന്നു. വാള്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പ് ഭാരം കൂട്ടില്ലെന്നും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടി.

ഉയർന്ന അളവിലുള്ള ഗുണം ചെയ്യുന്ന കൊഴുപ്പുകൾ, മറ്റ് പ്രധാന പോഷകങ്ങളായ വിറ്റാമിൻ ഇ, ഫോളേറ്റ്, സംരക്ഷിത ഫൈറ്റോകെമിക്കൽ, എലാജിക് ആസിഡ് എന്നിവയെല്ലാം വാൾനട്ടിൽ കാണപ്പെടുന്നു, മാത്രമല്ല അതിന്റെ ന്യൂറോ പ്രൊട്ടക്റ്റീവ്, മെമ്മറി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകൾ കേന്ദ്ര നാഡീവ്യവസ്ഥയുടെ വികാസത്തിനും പ്രവർത്തനത്തിനും പ്രധാനമാണ്. വാൾനട്ട് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ജേണൽ ഓഫ് ന്യൂട്രീഷൻ റിപ്പോർട്ട് ചെയ്യുന്നു.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാരം കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് ഇവയ്ക്കെല്ലാം ഏറ്റവും മികച്ച ഒന്നാണ് വാള്‍നട്ട്.