ദിവസവും ഈ പച്ചക്കറികൾ കഴിക്കണം , കാരണം ഇതാണ് 

തക്കാളിപ്പഴത്തിൽ ജലാംശം, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്‌ഫറസ്, വൈറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളി കഴിക്കുന്നതു രക്‌തശുദ്ധിക്കും നാഡികൾക്കു ശക്‌തിയും പുഷ്‌ടിയുമുണ്ടാകുന്നതിനും നല്ലതാണ്
 

തക്കാളി...

തക്കാളിപ്പഴത്തിൽ ജലാംശം, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാൽസ്യം, ഫോസ്‌ഫറസ്, വൈറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളി കഴിക്കുന്നതു രക്‌തശുദ്ധിക്കും നാഡികൾക്കു ശക്‌തിയും പുഷ്‌ടിയുമുണ്ടാകുന്നതിനും നല്ലതാണ്. കൂടാതെ രക്‌തം ഉണ്ടാകുന്നതിനും അനീമിയ (വിളർച്ച) യെ തടയുന്നതിനും ഇതു സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനും ത്വക്ക് രോ​ഗങ്ങൾ അകറ്റാനും ഏറ്റവും നല്ലതാണ് തക്കാളി.


കാബേജ്...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. വൈറ്റമിൻ എ, ബി–2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജിൽ അടങ്ങിയിരിക്കുന്നു. കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും മുടി തഴച്ച് വളരുന്നതിനും ഏറ്റവും നല്ലതാണ് കാബേജ്.


വഴുതനങ്ങ...

 പ്രോട്ടീൻ, നേരിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, കാർബോ ഹൈഡ്രേറ്റ് എന്നിവ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വിറ്റമിൻ സി എന്നിവ ധാരാളമായി വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്നു.വഴുതനങ്ങയിൽ 92.7 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്.


കോളിഫ്ലവർ...

കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി, തയാമിൻ, റിബോഫ്ലാമിൻ, കോളിൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡ്, സൾഫർ അടങ്ങിയ സൾഫോ റാഫെയ്‌ൻ എന്നിവയും ഇതിലുണ്ട്.