നീരും വേദനയും കുറയ്ക്കാൻ ഇത് ഫലപ്രദമാണ് !

 

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മഞ്ഞൾ ധാരാളം പോഷക​ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞൾ.  പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു.

നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമാണത്രേ. മുഴകൾക്കുളളിൽ പുതിയ രക്തക്കുഴലുകൾ രൂപപ്പെടുന്നത് തടയാനുളള കഴിവ് മഞ്ഞളിനുള്ളതായി പഠനങ്ങൾ പറയുന്നു. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമികൾ നശിക്കും. മഞ്ഞൾ എല്ലുകൾക്ക് കരുത്തു പകരുകയും ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുകയും ചെയ്യുന്നു.

 ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഏറെ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകർ പറയുന്നു. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ ഉപയോഗിക്കുന്നു. പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. എന്നാൽ, ഇത്തരം പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞൾ. സഹസ്രാബ്ദങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലി. മുഖക്കുരു, കണ്ണിന് കീഴെയുള്ള പാടുകൾ, മുഖക്കുരുവിന്റെ പാടുകളും അടയാളങ്ങളും, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ്.

മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന് ശക്തിയേറിയ ശുദ്ധീകരണ ഘടകമായും ചർമ്മത്തിന്റെ വിവിധ അവസ്ഥകൾക്കുള്ള പരിഹാരമായും മാറുന്നു.

പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പണ്ടുകാലം മുതൽ നവവധുക്കളിലും വരന്മാരിലും മഞ്ഞൾ പുരട്ടാറുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.

മഞ്ഞൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും വായുകോപം, വയർ വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിന് പ്രധാനം ദഹിക്കാത്ത കൊഴുപ്പാണ്. മഞ്ഞൾ കരളിൽ പിത്തരസം ഉൽപാദിപ്പിക്കുന്നു. ഇത് പിത്തസഞ്ചിയിൽ പിത്തരസം പുറന്തള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൊഴുപ്പുകൾ ദഹിപ്പിക്കുവാനും ദഹനപ്രശ്നങ്ങൾ തടയാനോ ഇല്ലാതാക്കാനോ ഉള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.