ഭാരം കുറയ്ക്കാൻ കഷ്ടപ്പെടേണ്ട; തക്കാളി ഡയറ്റിലൂടെ സ്ലിം ആകാം
ചില വിഭവങ്ങൾ രുചികരമാകണമെങ്കിൽ അതിൽ തക്കാളി ചേർത്തേ മതിയാകൂ. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. കാര്യം എന്തൊക്കെയായാലും തക്കാളിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം സമ്മതിക്കാതെ വയ്യ.മധുര സത്തുള്ള സ്വാദിഷ്‌ഠമാർന്ന തക്കാളികൾ ഇഷ്‌ടമില്ലാത്തവർ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നൽകും .
ചില വിഭവങ്ങൾ രുചികരമാകണമെങ്കിൽ അതിൽ തക്കാളി ചേർത്തേ മതിയാകൂ. ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്. കാര്യം എന്തൊക്കെയായാലും തക്കാളിക്ക് ചില ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം സമ്മതിക്കാതെ വയ്യ.മധുര സത്തുള്ള സ്വാദിഷ്‌ഠമാർന്ന തക്കാളികൾ ഇഷ്‌ടമില്ലാത്തവർ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നൽകും .
വിട്ടുമാറാത്ത വേദനകൾ കുറയ്‌ക്കാൻ തക്കാളി നല്ലതാണ്. സന്ധി വാതം ,പുറം വേദന പോലെ പലകാരണങ്ങൾ കൊണ്ട് ചെറുതും വലുതുമായ വേദനകൾ മാറാതെ നിൽക്കുന്നവർക്ക് തക്കാളി ആശ്വാസം നൽകും. തക്കാളിയിൽ അടങ്ങിയിട്ടുള്ള ബയോഫ്‌ളേവനോയിഡും കരോറ്റിനോയിഡും പ്രതി കോശ ജ്വലന ഹേതുക്കളാണ്. വിട്ടുമാറാത്ത വേദനയ്‌ക്ക് കോശജ്വലനം കാരണമാകാറുണ്ട്. അതിനാൽ ഇതിനെ പ്രതിരോധിച്ചാൽ വേദനയ്‌ക്ക് ശമനമുണ്ടാകും. (വേദന സംഹാരികളായ പല മരുന്നുകളും പ്രതി കോശജ്വലന മരുന്നുകളാണ്)
വൃക്കയിലും കരൾസഞ്ചിയിലും കല്ലുണ്ടാകുന്നത് തടയാൻ തക്കാളി സഹായിക്കും. കുരവില്ലാതെ തക്കാളി കഴിക്കുന്നവരിൽ വൃക്കയിലും കരൾസഞ്ചിയിലും കല്ലുണ്ടാകാനുള്ള സാധ്യത കുറവാണന്നാണ് പഠനങ്ങൾ പറയുന്നത്.
മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാൻ സഹായിക്കും. തക്കാളി മുടികൊഴിച്ചിലിനുള്ള പരിഹാരമല്ല മറിച്ച് മുടിയുടെ ഭംഗി കൂട്ടാൻ ഇവ സഹായിക്കും.
തക്കാളി കാഴ്‌ച മെച്ചപ്പെടുത്തും. തക്കാളിയിലെ വിറ്റാമിൻ എ ആണ് കാഴ്‌ച മെച്ചപ്പെടുത്താനും നിശാന്ധത തടയാനും സഹായിക്കുന്നത്. കണ്ണിന്റെ കാഴ്‌ചയെ ബാധിക്കുന്ന മക്കുലാർ ഡീജനറേഷൻ പോലുള്ള കാഴ്‌ച വൈകല്യങ്ങൾ വരാനുള്ള സാധ്യത തക്കാളി കഴിക്കുന്നതിലൂടെ കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
തക്കാളി രക്തത്തിലെ പഞ്ചാരയുടെ അളവ് സന്തുലിതമായി നിലനിർത്തും. തക്കാളിയിലടങ്ങിയിട്ടുള്ള ക്രോമിയം രക്തത്തിലെ പഞ്ചാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും.
പ്രകൃതിദത്തമായി അർബുദത്തെ തടയുന്നവയാണ് തക്കാളി. പ്രോസ്റ്റേറ്റ്, വായ, കണ്‌ഠനാളം, തൊണ്ട, അന്നനാളം,വയർ, കുടൽ,മലാശയം, അണ്ഡാശയം എന്നിവയിൽ അർബുദം വരാനുള്ള സാധ്യത ലൈകോപീൻ കുറയ്‌ക്കും. കോശ നാശത്തിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ തക്കാളിയിലെ ആന്റി ഓക്‌സിഡന്റുകളായ വിറ്റാമിൻ എയും വിറ്റാമിൻസിയും തടയും.
എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്. ലൈകോപീൻ എല്ലുകളുടെ തൂക്കം കൂട്ടും . ഇത് അസ്ഥികൾ പൊട്ടുന്നത് കുറയ്‌ക്കാൻ സഹായിക്കും.
തക്കാളി ചർമകാന്തി നിലനിർത്താൻ സഹായിക്കും. കാരറ്റിലും മധുരകിഴങ്ങിലും കാണപ്പെടുന്ന ബീറ്റ-കരോട്ടീൻ സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. തക്കാളിയെ ലൈകോപീൻ അൾട്രവയലറ്റ് രശ്‌മിയോടുള്ള ചർമ്മത്തിന്റെ സംവേദനക്ഷമത കുറയ്‌ക്കും. ചർമ്മത്തിൽ പാടുകളും വരകളും വീഴാനുള്ള പ്രധാന കാരണമാണ് യുവി രശ്‌മികൾ .
മധുര സത്തുള്ള സ്വാദിഷ്‌ഠമാർന്ന തക്കാളികൾ ഇഷ്‌ടമില്ലാത്തവർ ചുരുക്കമാണ്. ഇവ സ്വാദ് മാത്രമല്ല ആരോഗ്യത്തിന് ഗുണവും നൽകും . തക്കാളി ആരോഗ്യത്തിന് ഗുണകരമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഇവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, കലോറി കുറവാണ്, കൊഴുപ്പില്ല ഇങ്ങനെ കാരണങ്ങൾ നിരവധിയാണ് .