തൊണ്ടയിലെ അണുബാധ മാറ്റാൻ ഉപ്പുവെള്ളം മാത്രം പോരാ; ഈ ഒറ്റമൂലികൾ കൂടി പരീക്ഷിക്കൂ
തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്.പനിയും ചുമയും പോലെ സാധാരണയായി കണ്ടുവരുന്ന രോഗമാണ് തൊണ്ടവേദനയും. തൊണ്ടവേദന വേദനാജനകവും, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്ങൾ അണുബാധയോ, ഉച്ചത്തിലുള്ള അലർച്ചയോ, പുകവലിയോ ഒക്കെയാണ്. തൊണ്ടവേദനയ്ക്കുള്ള ചില പരിഹാര മാർഗങ്ങളിതാ.

ആയുർവേദ ചികിത്സയ്ക്കായി നാം നമ്മുടെ ഭക്ഷണത്തിലും ജീവിതചര്യയിലും ചില മാറ്റങ്ങൾ വരുത്തണം. തണുത്തതും, പുളിപ്പും, മസാലകൾ ഉള്ളതുമായ ഭക്ഷണം ഉപേക്ഷിക്കണം. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി, വെളുത്തുള്ളി, ഉലുവ എന്നിവ തൊണ്ടവേദന മാറാൻ സഹായിക്കുന്നു തൊണ്ടവേദന ശമിപ്പിക്കാനുള്ള 5 ആയുർവേദ പ്രതിവിധികൾ ചുവടെ പ്രതിപാദിക്കുന്നു.
ഉലുവ
ഉലുവ ദഹനക്കേടിനും, മുടി വളരാനും നല്ലതാണെന്ന് .അതുപോലെ തന്നെ തൊണ്ടവേദന ശമിപ്പിക്കാനും ഇത് നല്ലതാണ്. ഉലുവ ഇട്ടു വെള്ളം തിളപ്പിച്ച് ചെറു ചൂട് അവസ്ഥയിൽ കവിൾകൊള്ളുന്നത് തൊണ്ട വേദനയ്ക്ക് നല്ലതാണ്.
മാവിന്റെ പുറം തോൽ
മാവിന്റെ പട്ട തൊണ്ടവേദനയ്ക്ക് നല്ലതാണെന്ന് ആയുർവേദ പ്രകാരം മാവിന്റെ പട്ട തൊണ്ട വേദന പരിഹരിക്കാൻ ഉത്തമമാണ് .ഇത് വെള്ളവുമായി അരച്ചു കിട്ടുന്ന ദ്രാവകം കൊണ്ട് കവിൾ കൊള്ളുകയോ, വേദന ഉള്ള ഭാഗത്ത് പുരട്ടുകയോ ചെയ്യാം.
ഏലം
പാലിലും മറ്റു ഭക്ഷണ സാധനങ്ങളിലും മണം കിട്ടാനായി ഏലം ഉപയോഗിക്കാറുണ്ട് ചിലർ. ആയുർവേദത്തിൽ ഏലം തൊണ്ടവേദനയ്ക്കും, ടോൺസിൽസിനുമുള്ള പ്രതിവിധിയാണ്. വെള്ളത്തിൽ ഏലം ഇട്ടു കവിൾകൊള്ളുന്നത് തൊണ്ടവേദന ശമിപ്പിക്കും.
ത്രിഫല
ത്രിഫല, മൂന്നോ അതിലധികമോ ഔഷധങ്ങൾ ചേർത്ത് ദഹന പ്രക്രീയ എളുപ്പമാക്കാനും, വിഷ വിമുക്തമാക്കാനും, പ്രതിരോധ ശേഷി കൂട്ടാനും ഉപയോഗിക്കുന്നതാണ്. ആയുർവേദത്തിൽ തൊണ്ടവേദനയ്ക്കും മറ്റു തൊണ്ട പ്രശ്‌നങ്ങൾ പരിഹാരിക്കാനും ഉപയോഗിക്കുന്നു. തിഫല ചൂട് വെള്ളത്തിൽ മിക്‌സ് ചെയ്തു പല തവണ കവിൾ കൊള്ളുന്നത് വഴി തൊണ്ടവേദനയ്ക്ക് എളുപ്പത്തിൽ ശമനം കിട്ടും.
ഇരട്ടി മധുരം
വിപണിയിൽ എളുപ്പം ലഭ്യമാകുന്ന, എന്നാൽ, അധികമാരും അറിയാത്ത, തൊണ്ടവേദനയ്ക്ക് ഫലപ്രദമായ ഒരു ഔഷധമാണ് ഇരട്ടി മധുരം. ഇത് തൊണ്ടയെ തണുപ്പിച്ചു അണുബാധ തടയുന്നു. തൊണ്ടവേദന ശമിക്കാനായി ഇരട്ടി മധുരം വെള്ളത്തിൽ തിളപ്പിച്ച് ചായ കുടിക്കുന്നതുപോലെ ചെറുതായി കുടിക്കുക.