വീണ്ടും ചൂടാക്കിയ ചായ കുടിക്കുന്ന ശീലം ഉണ്ടോ? ശ്രദ്ധിക്കൂ

ചായ ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും. ഒരു ദിവസം തന്നെ ചായ കൊണ്ട് ആരംഭിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ചെറുപ്പം തൊട്ട് തന്നെ ചായ ശീലമായവരാണ് നമ്മളിൽ  പലരും. രാവിലെ തന്നെ ഒരു കപ്പ് ചായ ഊര്‍ജസ്വലതയോടെ ദിവസം ആരംഭിക്കാന്‍ സഹായിക്കുന്നു എന്നാണ് പലരുടേയും പക്ഷം.

 ദിവസത്തിൽ നിരവധി ചായ കുടിക്കുന്നവർ ഉണ്ടാകും. ചായയില്‍ അടങ്ങിയിട്ടുള്ള കഫീൻ തലച്ചോറിനെയും ശരീരത്തെയും സജീവമായി നിലനിർത്താൻ സഹായിക്കുന്നു. ചായ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ചില തെറ്റുകള്‍ നമ്മുടെ ആരോഗ്യത്തെ ദോഷകാര്യമായി ബാധിക്കും. അതിൽ പ്രധാനമാണ് ചായ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. യഥാർത്ഥത്തില്‍, ചായ ദീർഘനേരം സൂക്ഷിക്കുന്നത് അതിലെ വിഷാംശം വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഏറെ സമയം സൂക്ഷിച്ച ചായ കുടിച്ചാല്‍ ദഹനപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നത് ശരിയല്ല. ഭക്ഷണത്തോടൊപ്പം കഫീൻ കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്ന് തടയുന്നു. അതുകൊണ്ട് ഭക്ഷണത്തോടൊപ്പം ചായ കുടിക്കരൂത്.അതുപോലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഈ ശീലം അസിഡിറ്റിക്കും മലബന്ധത്തിനും കാരണമാകും. വെറും വയറ്റില്‍ കഫീൻ കഴിക്കുന്നത് ദഹനത്തെ മന്ദീഭവിപ്പിക്കും. ഛർദി, ഓക്കാനം എന്നിവയും അനുഭവപ്പെടാം.