ടാറ്റൂ ചെയ്യാൻ പോവുകയാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്
ടാറ്റൂ ചെയ്യാൻ പോവുകയാണോ? എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.ശരീരത്തിൽ എവിടേയും ടാറ്റൂ കുത്തുന്നവരുടെ കാലത്താണ് നാം ജീവിക്കുന്നത്. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതു കഴിഞ്ഞവര്‍ വരെ ആ കൂട്ടത്തിലുണ്ട്. യുവതലമുറയിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്യാറുള്ളത്. ശരീരം മുഴുവൻ ടാറ്റൂ ചെയ്യുന്നവർ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. ഗവേഷകര്‍ പറയുന്നത് ടാറ്റൂ ചെയ്യുന്നവരിൽ 5% കേസുകളിലും അണുബാധയുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ്. മതിയായ ശുചിത്വമില്ലാത്ത ചുറ്റുപാടില്‍ ടാറ്റൂ ചെയ്യുന്നവര്‍ക്കാണ് അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍.
അതേസമയം, ടാറ്റൂ ചെയ്യുന്നതുകൊണ്ട് സ്കിന്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു. ശരീരത്തിലേക്ക് പലനിറങ്ങളിലുള്ള മഷി ഇഞ്ചക്‌ട് ചെയ്താണ് ടാറ്റൂ സൃഷ്ടിക്കുന്നത്.സ്ഥിരമായി നിലനില്‍ക്കാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍, കെമിക്കലുകള്‍ ശരീരത്തില്‍ ഇത്തരത്തില്‍ കുറേക്കാലം നില്‍ക്കുന്നത് ദോഷകരമാണെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് ഇതിനുപയോഗിക്കുന്ന മഷികള്‍. 100-ൽ കൂടുതല്‍ നിറങ്ങളും മറ്റും ഇതില്‍ യോജിപ്പിക്കും. ഇതില്‍ ഉപയോഗിക്കുന്ന ഘടകങ്ങള്‍ ടാറ്റൂ ചെയ്യുന്നതിനായി പ്രത്യേകം നിര്‍മ്മിച്ചവയാവണമെന്നില്ല. അതുകൊണ്ടുതന്നെ, അവയില്‍ സുരക്ഷിതമല്ലാത്തവയുണ്ടാവാം. മഷിയിലെ ഘടകങ്ങള്‍ കാരണം ഹൈപ്പര്‍സെന്‍സിറ്റിവിറ്റി, അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ വരാമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.