കരൾ ക്യാൻസറിന്‍റെ ഈ രണ്ട് ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

പലപ്പോഴും കരൾ ക്യാൻസറിന്‍റെ ചില ലക്ഷണങ്ങള്‍ ദഹനക്കേടാണെന്ന് തെറ്റിധരിക്കപ്പെടാറുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം ഉണ്ടാകുന്ന അസ്വസ്ഥതയെയാണ് ദഹനക്കേട് സൂചിപ്പിക്കുന്നത്. ദഹനക്കേട് എന്ന് തെറ്റിധരിക്കാവുന്ന ലിവർ ക്യാൻസറിന്റെ രണ്ട്  ലക്ഷണങ്ങൾ ഇതാ:

1. അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നത് ചിലപ്പോള്‍ കരള്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

2. ഇടയ്ക്കിടയ്ക്കുള്ള ഓക്കാനം, ചര്‍ദ്ദി തുടങ്ങിയവയാണ് മറ്റൊരു ലക്ഷണം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി  ശ്രദ്ധിക്കുന്നത് നല്ലതാണ്.

കരള്‍ ക്യാന്‍സറിന്‍റെ മറ്റ് ലക്ഷണങ്ങള്‍...

    ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക. പെട്ടെന്ന് അമിതമായി ശരീരഭാരം കുറയുന്നത് കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    ഒരു കാരണവുമില്ലാതെ അടിവയറിന് വേദന അനുഭവപ്പെടുക.
    ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നതും ശ്രദ്ധിക്കണം.
    ചര്‍മ്മം അകാരണമായി ചൊറിയുന്നതും ഒരു ലക്ഷണമാകാം.
    അമിതമായ ക്ഷീണം തോന്നുക, ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുക എന്നിവയൊക്കെ പല രോഗങ്ങളുടെയും ലക്ഷണമാകാമെങ്കിലും കരള്‍ ക്യാന്‍സറിനും ഇത്തരമൊരു ലക്ഷണം കണ്ടേക്കാം.