മധുരക്കിഴങ്ങ് എപ്പോൾ കഴിക്കണം? ആരോഗ്യഗുണങ്ങൾ ലഭിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
രുചികരവും പോഷകസമൃദ്ധവുമായ മധുരക്കിഴങ്ങ് ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇത് ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും ദീർഘനേരം വയറുനിറഞ്ഞ അനുഭവം നിലനിർത്താനും സഹായിക്കുന്നു. എന്നാൽ മധുരക്കിഴങ്ങ് കഴിക്കാൻ പ്രത്യേകിച്ച് ഒരു സമയമുണ്ടോ? പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഇത് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? മധുരക്കിഴങ്ങ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.
രുചികരവും പോഷകസമൃദ്ധവുമായ മധുരക്കിഴങ്ങ് ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഇത് ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും ദീർഘനേരം വയറുനിറഞ്ഞ അനുഭവം നിലനിർത്താനും സഹായിക്കുന്നു. എന്നാൽ മധുരക്കിഴങ്ങ് കഴിക്കാൻ പ്രത്യേകിച്ച് ഒരു സമയമുണ്ടോ? പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഇത് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? മധുരക്കിഴങ്ങ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.
വൈറ്റമിനുകളും പോഷകങ്ങളും ലഭിക്കാൻ
വൈറ്റമിൻ എ, വൈറ്റമിൻ ബി6, നാരുകൾ, പൊട്ടാസ്യം തുടങ്ങി ആരോഗ്യത്തെ സംരക്ഷിക്കുന്ന നിരവധിയായ പോഷകങ്ങൾ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ദിവസത്തിൽ എപ്പോൾ കഴിച്ചാലും ഈ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കൂടാതെ ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, ഫോസ്ഫറസ് തുടങ്ങിയ മറ്റ് വൈറ്റമിനുകളും ധാതുക്കളും മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വയറു നിറഞ്ഞ അനുഭവത്തിനും വിശപ്പ് കുറയ്ക്കുന്നതിനും
മധുരക്കിഴങ്ങിലെ ഉയർന്ന ഫൈബർ അംശം പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിക്കാനും ദീർഘനേരം വിശപ്പില്ലാതെ ഇരിക്കാനും സഹായിക്കുന്നു. ദഹനപ്രക്രിയയെ പതുക്കെയാക്കാൻ ഫൈബർ സഹായിക്കുന്നതിനാൽ ദിവസം മുഴുവൻ വയറു നിറഞ്ഞ അനുഭവം നിലനിൽക്കും. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആമാശയത്തിൽ നിന്ന് ഭക്ഷണം കുടലിലേക്ക് പോകുന്ന പ്രക്രിയ സാവധാനത്തിലാക്കുന്നതിലൂടെയാണ് ഫൈബർ വിശപ്പ് കുറയ്ക്കുന്നത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് തടയാൻ ഇത് സഹായിക്കുന്നതിനാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അനാവശ്യ വിശപ്പും ഭക്ഷണത്തോടുള്ള ആർത്തിയും കുറയുന്നു.
ശരീരത്തിന് ഊർജം ലഭിക്കാൻ
രാവിലെ പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ നിലനിൽക്കുന്ന ഊർജം നൽകും. ഇതിലടങ്ങിയിരിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളാണ് ഇതിന് പ്രധാന കാരണം.
ശരീരത്തിൽ സാവധാനത്തിൽ മാത്രം ദഹിക്കുന്ന കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, രക്തത്തിലേക്ക് ഗ്ലൂക്കോസ് ഘട്ടം ഘട്ടമായി മാത്രമേ എത്തിക്കുകയുള്ളൂ. സിംപിൾ കാർബോഹൈഡ്രേറ്റുകളെപ്പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താതെ, ശരീരത്തിന് ആവശ്യമായ ഊർജം തുടർച്ചയായി നൽകാൻ ഇത് സഹായിക്കുന്നു.
മധുരക്കിഴങ്ങ് എപ്പോഴാണ് ഒഴിവാക്കേണ്ടത്?
മധുരക്കിഴങ്ങ് ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും ചില സാഹചര്യങ്ങളിൽ ഇവ ഒഴിവാക്കുകയോ ഡോക്ടറുടെ ഉപദേശം തേടുകയോ ചെയ്യേണ്ടതുണ്ട്. മധുരക്കിഴങ്ങിനോട് അലർജിയുള്ളവർ ഇത് പൂർണമായും ഒഴിവാക്കണം; അല്ലാത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. രോഗാവസ്ഥകൾ കാരണം ഫൈബർ കുറഞ്ഞ ഭക്ഷണക്രമം പിന്തുടരേണ്ടവർ മധുരക്കിഴങ്ങ് നിയന്ത്രിക്കണം.
മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ ഓക്സലേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് വൃക്കയിലെ കല്ലുകൾ രൂപപ്പെടാൻ ഇടയാക്കിയേക്കാം. ദിവസത്തിന്റെ തുടക്കത്തിൽ മധുരക്കിഴങ്ങ് കഴിക്കുന്നത് ദിവസം മുഴുവൻ ഊർജം തരുമ്പോൾ, അത്താഴത്തോടൊപ്പം കഴിക്കുന്നത് രാത്രി വൈകിയുണ്ടാകുന്ന വിശപ്പ് കുറയ്ക്കാനും സഹായിക്കും.