മധുരക്കിഴങ്ങിന്‍റെ നിങ്ങള്‍ക്കറിയാത്ത ചില ഗുണങ്ങള്‍...
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് . ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മ
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ് . ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. ഫൈബറിനോടൊപ്പം വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. പേര് പോലെ തന്നെ നല്ല മധുരമുള്ളതാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്.
സ്‌ട്രെസ് കുറയ്ക്കാനും മധുരക്കിഴങ്ങ് നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഹൃദയത്തിനും എല്ലുകള്‍ക്കും നാഡികള്‍ക്കും ഗുണം നല്‍കും.
ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ മധുരക്കിഴങ്ങിന് കഴിയും. ഇതിലെ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്.
മധുരക്കിഴങ്ങിൽ കരാറ്റനോയ്ഡുകള്‍ കണ്ണിന് കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് ഉത്തമമാണ്.
മധുരക്കിഴങ്ങ് ഇതിലെ വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ശരീരത്തിന് പ്രതിരോധശേഷി ന്ല്‍കും. രോഗസാധ്യത കുറയ്ക്കും.
അയേണ്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് രക്തമുണ്ടാകാന്‍ മധുരക്കിഴങ്ങ് നല്ലതാണ്.
വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കു സഹായിക്കും.
മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട്. ഇത് ശരീരത്തിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറയ്ക്കും. പ്രമേഹത്തെ ചെറുക്കും.
ഇതില്‍ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം ചെറുക്കാന്‍ ഇത് സഹായിക്കും.