വിളർച്ച പ്രതിരോധിക്കാൻ സൂപ്പർഫുഡ്
കറുത്ത ഉണക്കമുന്തിരി സൂപ്പർഫുഡ് ആയി ആണ് അറിയപ്പെടുന്നത്. നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറുത്ത മുന്തിരി. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു. നിരവധി ആരോഗ്യഗുണങ്ങളുള്ള കറുത്ത ഉണക്കമുന്തിരി പോഷകങ്ങളുടെ ഒരു കലവറയാണ്. രാത്രിയിൽ വെള്ളത്തിലിട്ട് വച്ച് രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ കഴിക്കുന്നതാണ് കറുത്ത ഉണക്കമുന്തിരി ഫലപ്രദമായി കഴിക്കാനുള്ള മാർഗം. ഇങ്ങനെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
സ്മൂത്തികളിലും സലാഡുകളിലും ചേർത്ത് കഴിക്കുകയും ചെയ്യാം. പോഷകങ്ങളാൽ സമ്പന്നംഅവശ്യമായ എല്ലാ വിറ്റാമിനുകളും മിനറൽസുകളും അടങ്ങിയിട്ടുള്ള പോഷകങ്ങളാൽ സമ്പന്നമായ ഒന്നാണ് ബ്ലാക്ക് റയിസിൻസ് അഥവാ കറുത്ത ഉണക്കമുന്തിരി.
100 ഗ്രാം ഉണക്കമുന്തിരിയിൽ 249 കലോറിയും മൂന്ന് ഗ്രാം പ്രോട്ടീനും ഒരു ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അയൺ, പൊട്ടാസ്യം, കാൽസ്യം എന്നിവ ഹൃദയാരോഗ്യം, ദഹനം, ഊർജം എന്നിവയെ മെച്ചപ്പെടുത്തും. കറുത്ത ഉണക്കമുന്തിരിയിലുള്ള ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റ്സ് ആണ് ഇതിന് ഒരു സൂപ്പർഫുഡ് പരിവേഷം നൽകുന്നത്.
സ്ഥിരമായി ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും ദീർഘായുസ് നൽകുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുത്തുന്നുകറുത്ത ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന അയൺ ചുവന്ന രക്തകോശങ്ങളെ ഉണ്ടാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഹീമോഗ്ലോബിൻ ഉറപ്പുവരുത്താൻ കഴിയുന്നതിലൂടെ വിളർച്ച പോലുള്ളവയെ പ്രതിരോധിക്കാനും ഈ സൂപ്പർഫുഡ് സഹായിക്കുന്നു.