സൺഫ്ലവർ ഓയിൽ അമിതമായി ഉപയോഗിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടുന്നതിൽ പാചക എണ്ണകൾക്ക് വലിയ പങ്കുണ്ട്. വെളിച്ചെണ്ണയ്ക്ക് പുറമെ സൺഫ്ളവർ ഓയിൽ, ഒലിവ് ഓയിൽ തുടങ്ങി പലതരം എണ്ണകളും ഇന്ന് അടുക്കളകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവയിൽ ഏറെ പ്രചാരമുള്ള ഒന്നാണ് സൺഫ്ളവർ ഓയിൽ. ആരോഗ്യത്തിന് ഗുണകരമായ ചില പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്ന അളവും പാചകരീതിയും പ്രധാനമാണ്. സൺഫ്ളവർ ഓയിലിന്റെ ഗുണങ്ങൾക്കൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

സാച്ചുറേറ്റഡ് ഫാറ്റ്: സൺഫ്ളവർ ഓയിലിൽ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കും.
ഒമേഗ-6: ഒമേഗ-3, ഒമേഗ-6 ഫാറ്റുകൾ എന്നിവ അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആർത്രൈറ്റിസ്, ആസ്ത്മ, ക്യാൻസർ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
കലോറി: ഒരു ഗ്രാം സൺഫഌർ ഓയിലിൽ 9 കലോറിയുണ്ട്, അതായത് ഒരു ടോബിൾ സ്പൂൺ ഓയിലിൽ 124 കലോറി. പെർഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളൂ.
ഇതിനൊക്കെ പുറമേ സൺഫ്ളവർ ഓയിൽ ഇൻസുലിൻ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയിലാണ് സൂര്യകാന്തിയുടെ സ്വന്തം സ്ഥലം എന്ന് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ വിത്തുകൾ യൂറോപ്പിലെത്തുകയും പാചക എണ്ണയായി ഉപയോഗിക്കാൻ തുടങ്ങിയതും.