വെയിലിനെ ചെറുക്കാൻ ക്രീമുകൾ വാരിപ്പുരട്ടേണ്ട! ചർമ്മസംരക്ഷണത്തിന് ഇതാ ടിപ്പുകൾ
എന്തൊരു ചൂടാണ്! ഉച്ചവെയിലത്ത് ഒന്നു പുറത്തിറങ്ങിയാൽ ചർമം കരിഞ്ഞുപോകുന്ന അവസ്ഥ. സെൻസിറ്റീവ് ചർമക്കാരുടെ പേടിസ്വപ്നമായ ഈ ചൂടുകാലത്ത് ചർമത്തിന് സംരക്ഷണം നൽകാൻ ക്രീമുകൾക്ക് പിന്നിൽ പായേണ്ടതില്ല.
എന്തൊരു ചൂടാണ്! ഉച്ചവെയിലത്ത് ഒന്നു പുറത്തിറങ്ങിയാൽ ചർമം കരിഞ്ഞുപോകുന്ന അവസ്ഥ. സെൻസിറ്റീവ് ചർമക്കാരുടെ പേടിസ്വപ്നമായ ഈ ചൂടുകാലത്ത് ചർമത്തിന് സംരക്ഷണം നൽകാൻ ക്രീമുകൾക്ക് പിന്നിൽ പായേണ്ടതില്ല. ചർമരോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ, റോസ് വാട്ടറിനേക്കാൾ മികച്ച മറ്റൊരു സംരക്ഷണം വേറെയില്ല
ചർമത്തിലെ ഈർപ്പം നിലനിർത്താനും പിഎച്ച് നില ക്രമീകരിക്കാനും റോസ് വാട്ടർ അനുയോജ്യമാണെന്നാണ് വിദഗ്ദർ പറയുന്നത്. ഒരേ സമയം ടോണർ ആയും മോയ്സ്ചൈസറായുമൊക്കെ ഇതുപയോഗിക്കാമെന്ന ഗുണവുമുണ്ട്. ചർമത്തിൽ മുറിവുകളോ പൊള്ളലുകളോ ഇവയുണ്ടാകുമ്പോൾ അണുബാധയുണ്ടാകാതെ രക്ഷിക്കാനും റോസ് വാട്ടറിന് സാധിക്കും. ചർമത്തിന് ഉന്മേഷവും തണുപ്പും നൽകാനും ഇതിന് സാധിക്കും.
ചർമത്തിലെ അമിത എണ്ണമയം നിയന്ത്രിച്ച് മുഖക്കുരു വരുന്നത് കുറയ്ക്കാനും റോസ് വാട്ടറിന്റെ ഉപയോഗം സഹായിക്കും. ചർമത്തിലുണ്ടാകുന്ന അസ്വസ്ഥതകളും അലർജി മൂലമുള്ള ചുവപ്പും മാറ്റാൻ റോസ് വാട്ടർ വളരെ ഫലപ്രദമാണ്. റോസ് വാട്ടറിലെ ആന്റിഓക്സിഡന്റുകൾ ചർമകോശങ്ങളെ പുനഃരുജ്ജീവിപ്പിക്കുന്നതിനാൽ ചർമത്തിന് ഉൻമേഷം പകരാനും ഇലാസ്തികത വർധിപ്പിക്കാനും സാധിക്കും. അങ്ങനെ റോസ് വാട്ടർ കൊണ്ടുള്ള ഉപയോഗം നിരവധിയാണ്. അപ്പോ എങ്ങനാ റോസ് വാട്ടർ വാങ്ങിക്കുവല്ലേ…