വേനൽച്ചൂട് കനക്കുന്നു! വെള്ളം കുടിക്കുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യരുത്

"ചൂടുകാലത്ത് കത്തുമ്പോൾ തൊണ്ട നനക്കാൻ നമ്മൾ പലതും കുടിക്കാറുണ്ടെങ്കിലും, അറിയാതെ ചെയ്യുന്ന ചില മണ്ടത്തരങ്ങൾ നമ്മുടെ ശരീരത്തെ വറ്റിച്ചു കളയാറുണ്ടെന്നത് അറിയാമോ?

 

"ചൂടുകാലത്ത് കത്തുമ്പോൾ തൊണ്ട നനക്കാൻ നമ്മൾ പലതും കുടിക്കാറുണ്ടെങ്കിലും, അറിയാതെ ചെയ്യുന്ന ചില മണ്ടത്തരങ്ങൾ നമ്മുടെ ശരീരത്തെ വറ്റിച്ചു കളയാറുണ്ടെന്നത് അറിയാമോ? ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിലെ അവയവങ്ങൾ ഓരോന്നായി പണിമുടക്കാൻ തുടങ്ങും. വേനൽക്കാലത്ത് നമ്മുടെ ആരോഗ്യത്തിന് വിനയാകുന്ന ആ അബദ്ധങ്ങൾ ഏതൊക്കെയെന്ന് നോക്കാം."

ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നത് ആണ് ഇതിൽ ഒന്നാമത്തേത്. ദാഹം തോന്നുന്നത് ശരീരത്തിൽ ഇതിനകം ജലാംശം കുറ‍ഞ്ഞുവെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് പകൽ സമയങ്ങളിൽ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കണം. അമിതമായി ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് ശരീരത്തിനെ സമ്മർദ്ദത്തിലാക്കും. ശരീരത്തിന് ആവശ്യമായി ജലം അൽപ്പാൽപ്പമായി ലഭിക്കുന്നത് ആണ് ഏറ്റവും നല്ലത്.

വിയർക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് വൻതോതിൽ സോഡിയം, പൊട്ടാസ്യം പോലുള്ള മിനറലുകൾ നഷ്ടമാവുന്നുണ്ട്. അതുക്കൊണ്ട് തന്നെ വെള്ളത്തിനൊപ്പം ഇളനീർ, പഴച്ചാറുകൾ, നാരങ്ങാവെള്ളം, സംഭാരം എന്നിവ ഉൾപ്പെടുത്താം. കാപ്പി, ചായ, കഫീനുകൾ എന്നിവ കുടിക്കുന്നത് നിർജലീകരണം ഉണ്ടാക്കിയേക്കാം. കൂൾഡ്രിങ്കുകൾ ദാഹം മാറ്റുന്നുവെന്ന് തോന്നിയാലും അവ ശരീരത്തെ കൂടുതൽ ദാഹത്തിലാക്കും.

ദിവസവും രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ ജലം കുടിക്കണം. ഫോണിൽ ഹൈ‍ഡ്രേഷൻ റിമൈന്റർ സെറ്റ് ചെയ്യണം. കഠിനമായ ചൂടുള്ളപ്പോൾ പുറത്തിറങ്ങരുത്. ലൈറ്റ് കളറിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എപ്പോഴും ശ്രമിക്കുക.