ശരീരം വീക്കം കുറയ്ക്കാൻ ഇതിന് സാധിക്കും 
 

 

സീതപ്പഴം- എല്ലാവർക്കും സുപരിചിതമായ പഴം. അത്തപ്പഴമെന്നും ഇത് അറിയപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, അയേൺ, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാൽ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. ആരോ​ഗ്യ ​ഗുണങ്ങള‍േറെയുള്ള ഫലമാണ് സീതപ്പഴം എന്ന കസ്റ്റാർഡ് ആപ്പിൾ

പുതുതലമുറയ്ക്ക് അത്ര പരിചയമുള്ള ഫലമല്ലെങ്കിലും പണ്ട് കാലത്ത് സുലഭമായി നമ്മുടെ പരിസരങ്ങളിൽ ഉണ്ടായിരുന്ന പഴമാണ് സീതപ്പഴം.ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ആസ്ത്മ അടക്കമുള്ള പ്രശ്‌നങ്ങൾക്കും സീതപ്പഴം ഗുണകരമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

ആൻറി ഇൻഫ്ളമറ്റോറി സംയുക്തങ്ങൾ ധാരാളമായി ഉള്ളതിനാൽ ശരീരം വീക്കം കുറയ്ക്കുവാനും സീതപ്പഴം കഴിക്കുന്നത് നല്ലതാണ്

നേത്ര ആരോഗ്യ മെച്ചപ്പെടുത്തുവാനും ഇതിൻറെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു.

 വിറ്റാമിൻ ബി 6 ന്റെ കലവറയായ സീതപ്പഴം കഴിക്കുന്നതിലൂടെ നമ്മുടെ മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.

 കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കുന്നു

ചർമ സംരക്ഷണത്തിനും സീതപ്പഴം മികച്ചതാണ്. ഇതിൻറെ മാംസളമായ ഭാഗവും നാരങ്ങ നീരും കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടുന്നത് മുഖത്ത് കറുത്ത പാടുകൾ അകറ്റുവാനും, ചർമത്തിന് തിളക്കം കൂട്ടുവാനും ഏറെ ഫലപ്രദമാണ്.

ഇതിലടങ്ങിയിരിക്കുന്ന കോപ്പർ അകാലനര തടയുകയും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

 മുലപ്പാൽ ഉൽപാദനം കൂട്ടുവാനും, ഗർഭസ്ഥ ശിശുവിന്റെ ചർമം, മുടി തുടങ്ങിയവയുടെ ആരോഗ്യത്തിനും ഇതിൻറെ ഉപയോഗം ഫലവത്താണ്.

 ഗർഭിണികൾ സീതപ്പഴം കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്. കാരണമെന്തെന്നാൽ ഇതിൽ ധാരാളമായി ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇരുമ്പിന്റെ അംശം ഉള്ളതിനാൽ ക്ഷീണം, തളർച്ച തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകുന്നു.

സീതപ്പഴത്തിലെ ബി കോംപ്ലക്സ് വിറ്റാമിനുകൾ തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു.

സീതപ്പഴത്തിൽ  ധാരാളമായി മെഗ്നീഷ്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ സന്ധിവേദന ഇല്ലാതാക്കുവാനും, പേശികളുടെ തളർച്ച കുറയ്ക്കുകയും ചെയ്യുന്നു

സീതപ്പഴത്തിന്റെ  ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

സീതപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നിയാസിൻ എന്ന ആൻറി ആക്സിഡൻറ് നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാൻ മികച്ചതാണ്

നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ ഇവ കഴിക്കുന്നത് ഉത്തമമാണ്.

 ഇതിലെ ഫ്ലവനോയ്ഡ് സംയുക്തങ്ങൾ ആയ കാറ്റെചിൻ, എപികാടെക്കിൻ തുടങ്ങിയ ഘടകങ്ങൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞുനിർത്തുന്നു

 പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇതിൻറെ ഉപയോഗം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാനും സീതപ്പഴം ഉപയോഗിക്കാം

വിറ്റാമിൻ സി ധാരാളമുള്ള സീതപ്പഴം രോഗപ്രതിരോധശേഷി ഉയർത്തുന്നു