'സ്ട്രെസ്' കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലപ്പോഴും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പേരും.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. തിരക്കേറിയ ജീവിത സാഹചര്യത്തിൽ പലപ്പോഴും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഭൂരിഭാഗം പേരും. സാമ്പത്തിക പ്രശ്നങ്ങൾ, ജോലിയിലെ പ്രയാസങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ പലപ്പോഴും മാനസിക സമ്മർദ്ദം വർദ്ധിക്കാനുള്ള കാരണങ്ങളാണ്. ചിട്ടയായ ജീവിതത്തോടൊപ്പം ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കും. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ആന്റി- ഓക്സിഡന്റുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോളിന്റെ അളവും കുറയ്ക്കുന്നതാണ്.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ അവോക്കാഡോ കഴിക്കാവുന്നതാണ്. അവോക്കാഡോയിൽ ഒമേഗ- 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ സമ്മർദ്ദം, ഉൽകണ്ഠ എന്നിവ കുറയ്ക്കുകയും മനസിന്റെ ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യും.