ദിവസം മുഴുവൻ  ഉന്മേഷത്തോടെ പ്രവർത്തിക്കാൻ ഇത് കഴിക്കൂ

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് തുടങ്ങിയവയുടെ കലവറയാണ് കൈതച്ചക്ക. ചർമ്മത്തിൽ കൊളാജിൻ ഉത്പാദനത്തിന് കൈതച്ചക്ക കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിൽ ചുളിവുകൾ വരുന്നത് ഒഴിവാക്കുന്നതിനും ഇലാസ്തികത ഒഴിവാക്കി ചർമ്മം ദൃഢതയോടെ നിലനിർത്തുന്നതിനും കൈതച്ചക്ക കഴിക്കുന്നത് ഗുണം ചെയ്യും.
 
ദിവസവും കൈതച്ചക്ക ഡയറ്റിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

ചർമ്മം തിളങ്ങും

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് തുടങ്ങിയവയുടെ കലവറയാണ് കൈതച്ചക്ക. ചർമ്മത്തിൽ കൊളാജിൻ ഉത്പാദനത്തിന് കൈതച്ചക്ക കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിൽ ചുളിവുകൾ വരുന്നത് ഒഴിവാക്കുന്നതിനും ഇലാസ്തികത ഒഴിവാക്കി ചർമ്മം ദൃഢതയോടെ നിലനിർത്തുന്നതിനും കൈതച്ചക്ക കഴിക്കുന്നത് ഗുണം ചെയ്യും.

നല്ല ദഹനത്തിന്

അമിതമായി ആഹാരം കഴിച്ചാൽ പലപ്പോഴും വയർ നിറഞ്ഞിരുന്ന് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താൻ ഉത്തമമാണ് കൈതച്ചക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്‌നങ്ങൾ അകറ്റി നിർത്താൻ സഹായിക്കുന്നു.

നിർജലീകരണം തടയുന്നു

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഫലവർഗങ്ങളിലൊന്നാണ് കൈതച്ചക്ക. ദിവസവും കൈതച്ചക്ക കഴിക്കുന്നത് ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സഹായിക്കുന്നു.

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു

ദിവസവും കൈതച്ചക്ക കഴിക്കുന്നത് പ്രതിരോധ ശക്തി വർദ്ധിപ്പിക്കു്‌ന്നതിന് ഏറെ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ജലദോഷം പോലുള്ള രോഗങ്ങൾ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.