അകാലനര അകറ്റാ‌ൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

 

മുടി നരയ്ക്കുന്നത് വാർധക്യത്തിന്റെ ലക്ഷണമായാണ് മുൻപ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ പലരിലും നര കണ്ട് വരുന്നു. 
 
അകാലനര എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങൾ, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയെല്ലാം അകാലനരയ്ക്കുള്ള കാരണങ്ങളാണ്.

ജീവിതശൈലിയുമായ ബന്ധപ്പെട്ട കാര്യങ്ങളും വിറ്റാമിൻ ബി 12, സിങ്ക്, സെലിനിയം, കോപ്പർ, വൈറ്റമിൻ ഡി എന്നിവയുടെ അപര്യാപ്തതയുമാണ് പലപ്പോഴും അകാലനരയ്ക്ക് കാരണമാവുന്നത്. അകാലനര അകറ്റാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ തന്നെ പരീക്ഷിക്കാം.

മുടിയുടെ ആരോഗ്യത്തിന് ബദാം ഓയിലും ഏറെ മികച്ചത് തന്നെയാണ്. ഇതിലെ വൈറ്റമിന്‍ ഇ അടക്കമുള്ള പോഷകങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. ബദാം ഓയിലില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുടിയില്‍ പരുട്ടുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിപൊടി, ഒരു മുട്ടയുടെ വെള്ള, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഒരു പാക്ക് തയ്യാറാക്കുക. ഈ പാക്ക് തലയിൽ പുരട്ടി 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കഴയുക. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.
 
അകാലനര മാറ്റുന്നതിന് മികച്ച മാര്‍ഗങ്ങളിലൊന്നാണ് തക്കാളി. തക്കാളി നീര് തലയില്‍ നേരിട്ട് പുരട്ടി പത്ത് മിനുട്ട് ഇടുക. അരമണിക്കൂറിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.