വാൽനട്ടും ഉണക്കമുന്തിരിയും കുതിർത്ത് കഴിച്ചാലുള്ള ഗുണങ്ങൾ അറിയാമോ  ?  

 വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തിക്കും നല്ലതാണ്.

 

 വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമശക്തിക്കും നല്ലതാണ്. ഉണക്കമുന്തിരിയിലുള്ള ബോറോൺ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതേപോലെ, എല്ലുകളുടെ സാന്ദ്രത നിലനിർത്തുന്നതിന് ആവശ്യമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

വാൽനട്ട് കുതിർക്കുന്നത് അതിലെ ടാനിനുകൾ കുറയ്ക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഉണക്കമുന്തിരി ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും കുടലിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വാൽനട്ടും ഉണക്കമുന്തിരിയും ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും, അമിതമായി കഴിക്കുമ്പോൾ ചില പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉണക്കമുന്തിരിയിൽ കാലറിയും പ്രകൃതിദത്തമായ മധുരവും കൂടുതലായതുകൊണ്ട് അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും. അതേപോലെ ഉണക്കമുന്തിരിയിൽ കീടനാശിനിയുടെ അംശങ്ങൾ ഉണ്ടാവാം. ഇത് ഒഴിവാക്കാൻ ഓർഗാനിക് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

വാൽനട്ടിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളമുണ്ടെങ്കിലും, ഇവയിൽ കലോറിയും കൂടുതലാണ്. അതുകൊണ്ട് ഇത് അമിതമായി കഴിക്കുന്നതും ശരീരഭാരം കൂടാൻ ഇടയാക്കും.

എങ്ങനെ തയാറാക്കാം?

ഒരു ദിവസത്തേക്ക് ഏകദേശം 4-5 വാൽനട്ടുകളും 10-15 ഉണക്കമുന്തിരിയും രാത്രി മുഴുവൻ വെള്ളത്തിൽ വെവ്വേറെ കുതിർക്കുക. പരമാവധി ഗുണം കിട്ടാൻ രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുക. നേരിട്ട് കഴിക്കാതെ സാലഡ്, സ്മൂത്തി എന്നിവയിൽ ചേർത്തും കഴിക്കാവുന്നതാണ്.