പുകവലി കണ്ണിനെ ബാധിക്കുമോ?

 

പുകവലി ഹൃദയാഘാതത്തിനും ശ്വാസകോശ അർബുദത്തിനും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും എന്നറിയാം. പുകവലി കണ്ണിന് ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. ഇക്കാര്യം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്ടര്‍മാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ചയ്ക്ക് പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തി.

തുടര്‍ച്ചയായി അഞ്ചോ പത്തോ വര്‍ഷം പുകവലിച്ച ആളുകളില്‍ ഒപ്റ്റിക്കല്‍ നെര്‍വിനെ ഇത് ബാധിക്കുകയും കാഴ്ച കുറയുകയോ നഷ്ടമാവുകയോ ചെയ്തതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്.

പുകവലിക്കുന്ന പത്തില്‍ ഒമ്പതു പേര്‍ക്കും കാഴ്ചവൈകല്യം ഉള്ളതായി കണ്ടെത്തി. പുകവലി മൂലം കാഴ്ച നഷ്ടമായ 5% ആളുകളുടെ കേസുകള്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 30 ജില്ലകളെയാണ് പഠനത്തിന്റെ സര്‍വ്വേയ്ക്കായി തിരഞ്ഞെടുത്തിരുന്നത്.