നല്ല ഉറക്കത്തിനായി ഈ ശീലങ്ങള്‍ മാറ്റം ...

ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ദിവസത്തിന് ശേഷം വിശ്രമിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഫോണില്‍ ഒരു സിനിമ കാണുകയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു.

 

1. കിടക്കുന്നതിന് മുന്‍പ് ഫോണ്‍ നോക്കുന്നത്

ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ദിവസത്തിന് ശേഷം വിശ്രമിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഫോണില്‍ ഒരു സിനിമ കാണുകയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പക്ഷേ, ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഫോണില്‍ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോര്‍മോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. അതിനാല്‍ ഉറങ്ങും വരെയുളള ഫോണ്‍ ഉപയോഗം നിയന്ത്രിക്കുക.

2.രാത്രി ഭക്ഷണം മിതമാക്കാം

രാത്രിയില്‍ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതായിരിക്കും നല്ലത്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. കലോറി കൂടുതലുള്ള, കൊഴുപ്പുള്ള ഭക്ഷണം ദഹിക്കാന്‍ സമയമെടുത്തേക്കാം. ഇത് മൂലം ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കാം. രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് 2,3 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക

3. ചായയും കാപ്പിയും മദ്യവും

മദ്യം നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തിയേക്കാം. രാത്രി കഫീന്‍ ഏതു രൂപത്തില്‍ അകത്തു ചെന്നാലും അതു നിങ്ങളുടെ ഉറക്കത്തിന് തടസമാകും.

4. പുസ്തകം വായിക്കുക

വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കാം.

  5. ഉറങ്ങുന്നതിനുമുമ്പ് കുളിക്കുക

ഉറങ്ങുന്നതിനുമുമ്പ് കുളിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

6. ചൂടു പാല്‍ കുടിക്കുക

കിടക്കുന്നതിന് മുന്‍പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും. നല്ല ഉറക്കത്തിനും ഇത് സഹായകരമാണ്.

പെട്ടന്ന് ഉറക്കം വരാനും നല്ല ഉറക്കത്തിനും ഈ പ്രഷര്‍ പോയിന്റുകളില്‍ അമര്‍ത്തുക

    ചെവിക്ക് പിന്നിലെ പ്രഷര്‍ പോയിന്റ്

നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച് സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും.

    രണ്ട് പുരികങ്ങള്‍ക്കിടയില്‍ അമര്‍ത്തുക

ഉറക്കമില്ലായ്മയുടെ കാരണം പലര്‍ക്കും പലതാകാം. സമ്മര്‍ദ്ദവം , ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഒക്കെ ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച് നേരം സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയാകും. ഇതിലൂടെ പെട്ടെന്ന് ഉറക്കം കിട്ടും.

    കഴുത്തിലെ പ്രഷര്‍ പോയിന്റ്

കഴുത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ നമുക്ക് നല്ല റിലാക്‌സേഷന്‍ അനുഭവപ്പെടും. ഇതോടൊപ്പം നല്ല ഉറക്കവും വരും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിന്റെ പിന്‍വശത്തായാണ് ഇത്തരത്തില്‍ മസാജ് ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അല്‍പനേരം ഈ ഭാഗത്ത് അമര്‍ത്തിയാല്‍ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും

    കൈപ്പത്തിയിലെ പ്രഷര്‍ പോയിന്റുകള്‍

അക്യുപ്രഷര്‍ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം നല്‍കിയാല്‍ ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ നേരിയ മര്‍ദ്ദം പ്രയോഗിക്കുക.ഇവിടെ വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നത് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.