വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കൂ; ചർമത്തിൽ മാറ്റം കാണുമോ?

ഇപ്പോൾ പലരും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഷുഗർ കട്ട് ചെയ്യുന്നവരാണ്. പ്രധാനമായും പ്രമേഹവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള പഞ്ചസാര ക്രമീകരിച്ചുള്ള ഭക്ഷണ രീതികൾ നമ്മൾ പിന്തുടരുന്നത്. എന്നാൽ പഞ്ചസാര ഒഴിവാക്കുന്നതു കൊണ്ട് വേറെയും പല തരത്തിലുള്ള ഉപകാരങ്ങളുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ കരളിലെയും വയറിലെക്കും ഉള്ള കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് മുഖത്തും ചർമത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായകമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ദഹനം മെച്ചപ്പെടുത്തുന്നതിനും ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇത് ഉപകരിക്കും. ആരോഗ്യമുള്ള ചർമം ലഭിക്കാനും മുഖക്കുരു അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കുമെന്നും പറയുന്നു. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനായി വിത്ത് ഔട്ട് ചായ, കാപ്പി , ജ്യൂസിന് പകരം പഴങ്ങൾ എന്നിവ ഒഴിവാക്കാം. പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ അതിൽ അടങ്ങിയ പഞ്ചസാരയുടെ അളവ് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ എനർജി ഡിങ്കുകൾ ഒഴിവാക്കുന്നതാകും നന്നാവുക.

വെറും 14 ദിവസം പഞ്ചസാര ഒഴിവാക്കൂ; ചർമത്തിൽ മാറ്റം കാണുമോ?

ഇത് സംബന്ധമായ കൂടുതൽ അറിവുകൾക്ക് ബന്ധപ്പെട്ട മേഖലയിലെ ആരോഗ്യവിദഗ്ധരുടെ സഹായം തേടാവുന്നതാണ്.