വിവാഹമാണോ? പാർലറിൽ പോകാതെ തന്നെ മുഖം സുന്ദരമാക്കാൻ ഇതാ ഒരു സിമ്പിൾ ഫേഷ്യൽ

"ഡയമണ്ട് ഫേഷ്യലിന്റെ റിസൾട്ട് ഇനി വീട്ടിലും! അതും വെറും തൈര് ഉപയോഗിച്ച്. പാർലറുകളിൽ പണം കൊടുത്ത് ചെയ്യുന്ന രാസപദാർത്ഥങ്ങൾ നിറഞ്ഞ ഫേഷ്യലുകളേക്കാൾ സുരക്ഷിതമായും ഫലപ്രദമായും നമുക്കിത് വീട്ടിൽ ചെയ്യാം. പാർലറിലെ വമ്പൻ ഫേഷ്യലുകളെ വെല്ലുന്ന രീതിയിൽ നമ്മുടെ ചർമ്മത്തിന് തിളക്കവും നിറവും നൽകാൻ ഈ നാടൻ തൈര് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

ഡയമണ്ട് ഫേഷ്യലിന്റെ ഗുണം കിട്ടാൻ ആദ്യം തന്നെ നമുക്ക് മുഖം ക്ലൻസ് ചെയ്യാം. ഇതിനും നമുക്ക് തൈര് തന്നെ ഉപയോഗിക്കാം. ഇതിനായി തൈര് മുഖത്ത് പുരട്ടി അൽപനേരം മസാജ് ചെയ്യണം. മുകളിലേയ്ക്ക് വേണം ഇത് ചെയ്യാൻ. ഒരു 5 മിനിറ്റ് കഴിയുമ്പോൾ ഇത് കഴുകണം. അടുത്തത് സ്‌ക്രബിംഗ് പായ്ക്കാണ്. ഇതിലും പ്രധാന ചേരുവ തൈര് തന്നെയാണ്. ഏത് തരം ചർമത്തിനും ഈ പായ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 

കാപ്പിപ്പൊടിയും ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്യാം. അല്ലെങ്കിൽ അൽപ്പം തൈരും അരിപ്പൊടിയും ഉപയോഗിക്കാം. മുഖത്തെ ബ്ലാക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങൾ മാറാൻ ഇത് ഏറെ നല്ലതാണ്. മൂക്കിന്റെ വശങ്ങളിലും മറ്റും നല്ലതുപോലെ സ്‌ക്രബ് ചെയ്യണം. ശേഷം മുഖം കഴുകി വൃത്തിയാക്കാം. ചർമം മിനുസമാകുന്നത് നിങ്ങൾക്ക് തൊട്ട് മനസിലാക്കാൻ സാധിക്കും.

ഇനിയാണ് മാസ്ക്. തക്കാളിയുടെ പൾപ്പും തൈരും അൽപ്പം കടലമാവും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക.  ശേഷം ഇത് മുഖത്ത് പുരട്ടി നല്ലതുപോലെ മസാജ് ചെയ്യണം. ഏകദേശം 10 മുതൽ15 മിനിറ്റോളം ചെയ്യണം.  തക്കാളി ചർമത്തിന് ബ്ലീച്ചിങ് ഇഫക്ട് നൽകാൻ ഏറെ നല്ലതാണ്. ഇനി ഇത് നന്നായി കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ പോക്കറ്റ് കാലിയാകാതെ ഡയമണ്ട് ഫേഷ്യൽ ഗുണം നിങ്ങൾക്ക് ലഭിക്കും.