ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തണോ? ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം!

ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണരീതികൾക്ക് വലിയ പങ്കുണ്ട്. ശരിയായ ആഹാരക്രമത്തിലൂടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളും ഹോർമോൺ നിലയും മെച്ചപ്പെടുത്താൻ സാധിക്കും. ലൈംഗികാരോഗ്യം ഇരട്ടിയാക്കാൻ വിദഗ്ധർ ശുപാർശ ചെയ്യുന്ന പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

ബീറ്റ്‌റൂട്ട് കഴിക്കുന്നതു വഴി ലൈംഗികാസക്തി കൂട്ടാൻ സാധിക്കും. ഇതിനു കാരണം ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റിന്റെ സാന്നിധ്യമാണ്. നൈട്രേറ്റ് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. തണ്ണിമത്തൻ കഴിക്കുന്നതാണ് മറ്റൊരു മാർഗം. തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഓക്‌സൈഡ് എൽ അജ്‌നൈൻ ലൈംഗിക ആരോഗ്യം കൂട്ടാൻ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സെറാട്ടോണിൻ ഡോപ്പമിൻ കൂടുന്നു. ഇത് ലൈംഗികാരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കും. നട്‌സിൽ ധാരാളമായി മഗ്നീഷ്യവും പൊട്ടാസ്യവും അടങ്ങിയതിനാൽ എല്ലാ ദിവസവും നട്ട്‌സ് കഴിക്കുന്നതും നല്ലതാണ്. മറ്റൊന്ന് അനാർ കഴിക്കുന്നതാണ്. മാതാളം എന്നറിയപ്പെടുന്ന അനാർ കഴിക്കുന്നതുവഴി നിങ്ങളുടെ ലൈംഗിക ആരോഗ്യത്തെ ഉത്തേജിപ്പിക്കാം.

അതിനാൽ ഈ പഴങ്ങൾ ദിവസേനെയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എന്തെങ്കിലും അലർജിയുള്ളവരാണ് നിങ്ങളെങ്കിൽ ഒരു ന്യൂട്രീഷന്റെയോ ഡോക്ടറെയോ സമീപിച്ചതിനു ശേഷം മാത്രം ഇവ കഴിക്കുക.