അകാലനര അകറ്റാൻ ചില പൊടിക്കൈകൾ
അകാലനര എന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന ഒന്നാണ്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും ഹോർമോൺ അസന്തുലിതാവസ്ഥയും കൂടാതെ പോഷകങ്ങളുടെ അഭാവവും മോശം ജീവിതശൈലിയുമെല്ലാം ഇതിന് പിന്നിലെ ചില കാരണങ്ങളാണ്. അകാലനര അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...

. മുടിയുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കടുകെണ്ണ. കടുകെണ്ണയിൽ ഒമേഗ 3 ആസിഡുകളും ഒമേഗ 6 ഫാറ്റി ആസിഡുകളും ശരിയായ അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ, ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടവുമാണ് ഇവ. കടുകെണ്ണ ഇളം ചൂടോടെ തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകുക. ഇത് അകാലനര തടയാൻ സഹായിക്കും,
. മുടിയുടെ ആരോഗ്യത്തിന് ബദാം ഓയിലും മികച്ചതാണ്. ഇതിലെ വൈറ്റമിൻ ഇ അടക്കമുള്ള പോഷകങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. ബദാം ഓയിലിൽ അൽപം നാരങ്ങാനീര് ചേർത്ത് മുടിയിൽ പരുട്ടാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഇടാം.
. മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വെളിച്ചെണ്ണ. എണ്ണ ചൂടാക്കി തലമുടിയിലും ശിരോചർമ്മത്തിലും ധാരാളമായി പുരട്ടുക. 10 മിനുട്ട് മസാജ് ചെയ്ത ശേഷം കഴുകി കളയുക.
. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മയിലാഞ്ചി അഥവാ ഹെന്ന. വെളിച്ചെണ്ണ ഒരു മിനിറ്റ് ചൂടാക്കിയശേഷം അതിൽ മൈലാഞ്ചി പൊടിച്ചത് പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയിൽ പുരട്ടാം. അര മണിക്കൂർ ശേഷം കഴുകാം. ഇത് മുടിയുടെ ആരോഗ്യത്തിനും അകാല നരയ്ക്കും ഏറെ നല്ലതാണ്.