രക്തയോട്ടം വർധിപ്പിക്കും, ചർമ്മം തിളക്കമുള്ളതാക്കും ; അറിയാം റംബൂട്ടാന്റെ അത്ഭുത ​ഗുണങ്ങൾ  

 തണുപ്പും ഈർപ്പവും കൂടിയ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് റംബൂട്ടാൻ. മധുരവും ജ്യൂസിയും ആയ ഈ പഴം കേരളത്തിലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. നല്ല വെള്ളം ഒഴുകിപ്പോകുന്ന മണ്ണും ആവശ്യമായ നനവും ലഭിച്ചാൽ റംബൂട്ടാൻ ചെടികൾ മികച്ച രീതിയിൽ വളരും.

 

 തണുപ്പും ഈർപ്പവും കൂടിയ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു ഉഷ്ണമേഖലാ ഫലവൃക്ഷമാണ് റംബൂട്ടാൻ. മധുരവും ജ്യൂസിയും ആയ ഈ പഴം കേരളത്തിലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. നല്ല വെള്ളം ഒഴുകിപ്പോകുന്ന മണ്ണും ആവശ്യമായ നനവും ലഭിച്ചാൽ റംബൂട്ടാൻ ചെടികൾ മികച്ച രീതിയിൽ വളരും. വിത്ത് വഴിയോ തൈകളിലൂടെയോ കൃഷി ആരംഭിക്കാം, എന്നാൽ ഗുണമേന്മയുള്ള ഫലം ലഭിക്കാൻ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഉപയോഗിക്കുന്നതാണ് ഉചിതം. ശരിയായ പരിപാലനവും വളപ്രയോഗവും നൽകിയാൽ റംബൂട്ടാൻ കൃഷി ലാഭകരമായ ഒരു സംരംഭമായി മാറും.

 ഇതിൻറെ ഗുണങ്ങളെന്തെന്ന് നോക്കാം,

വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പഴമാണഅ റംബൂട്ടാൻ. നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സിയുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും.

അനീമിയ തടയുന്നതിലും മുൻപന്തിയിലാണ് റംബൂട്ടാൻറെ സ്ഥാനം. വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ തടയാനും ഇത് നല്ലതാണ്.

ഇതിന്റെ പുറംതോടിലും പൾപ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റി-ഓക്‌സിഡന്റുകൾ ശരീരകോശങ്ങളെ കാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും റംബൂട്ടാൻ കഴിക്കാം. ജ്യൂസ് ആയോ സാലഡിൽ ഉൾപ്പെടുത്തിയോ ഇത് കഴിക്കാം.വിറ്റാമിനുകൾ,കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റുകൾ, ആന്റിഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് റമ്പൂട്ടാൻ പഴങ്ങൾ.