നിദ്രയില്ലായ്മക്ക് വിട: ദിവസവും ഒരു കൈപിടി മത്തങ്ങ വിത്ത് കഴിക്കൂ..

മത്തങ്ങ വിത്ത് ചെറിയതായെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന പോഷകശക്തി അതിശയകരമാണ്. മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കളുടെ ഉറവിടമായ ഇവ ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും

 

മത്തങ്ങ വിത്ത് ചെറിയതായെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന പോഷകശക്തി അതിശയകരമാണ്. മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കളുടെ ഉറവിടമായ ഇവ ശരീരത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നേരിട്ട് കഴിച്ചാലോ, സലാഡിലോ, സ്മൂത്തി മുകളിലോ ചേർത്താലോ—ഏത് രീതിയിലും മത്തങ്ങ വിത്ത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നല്‍കുന്നു. ഇനി അതിന്റെ പ്രധാന ആരോഗ്യഗുണങ്ങൾ നോക്കാം.

നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിക്കുന്നതിലൂടെ സാധിക്കും. കാരണം ഇതിൽ ധാരാളം മഗ്നീഷ്യവും ട്രിപ്റ്റോഫാനും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കാൻ മത്തങ്ങ വിത്ത് കഴിച്ചാൽ മതി.

രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വിത്താണ് മത്തങ്ങയുടേത്. അതിനാൽ തന്നെ പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാവുന്നതാണ്. പോഷകങ്ങൾ, ആരോഗ്യമുള്ള കൊഴുപ്പ്, ഫൈബർ എന്നിവ മത്തങ്ങ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.