കരുത്തുറ്റ ശരീരം നേടാം ഈ പ്രോട്ടീൻ പൗഡർ ട്രൈ ചെയ്യൂ

    ബദാം- 1/2 കപ്പ് 
    വാൾനട്ട്സ്- 1/2 കപ്പ് 
    സൺഫ്ലവർ സീഡ്‌സ്- 3 ടേബിൾസ്പൂൺ 
    തണ്ണിമത്തൻ വിത്തുകൾ- 3 ടേബിൾസ്പൂൺ 
    ഉണക്കമുന്തിരി- 3 ടേബിൾസ്പൂൺ 
    ഉണങ്ങിയ അത്തിപ്പഴം- 3 ടേബിൾസ്പൂൺ 
 

ചേരുവകൾ

    ബദാം- 1/2 കപ്പ് 
    വാൾനട്ട്സ്- 1/2 കപ്പ് 
    സൺഫ്ലവർ സീഡ്‌സ്- 3 ടേബിൾസ്പൂൺ 
    തണ്ണിമത്തൻ വിത്തുകൾ- 3 ടേബിൾസ്പൂൺ 
    ഉണക്കമുന്തിരി- 3 ടേബിൾസ്പൂൺ 
    ഉണങ്ങിയ അത്തിപ്പഴം- 3 ടേബിൾസ്പൂൺ 
    പിസ്ത- 1/2 കപ്പ് 
    കശുവണ്ടി- 1/2 കപ്പ് 
    എള്ള്- 3 ടേബിൾസ്പൂൺ 
    പെരുംജീരകം- 1 ടീസ്പൂൺ 
    ഏലയ്ക്ക- 1/2 ടീസ്പൂൺ 
    നെയ്യ്- 1 ടേബിൾസ്പൂൺ 
    കുങ്കുമപ്പൂവ്- 2 നുള്ള് 

തയ്യാറാക്കുന്ന വിധം

    ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് നെയ്യ് ഒഴിക്കാം. 
    നെയ്യ് ചൂടായി കഴിയുമ്പോൾ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേർത്തു വറുക്കാം. ഇവ നന്നായി ഇളക്കി റോസ്റ്റ് ചെയ്യാം. 
    അത്തിപ്പഴത്തിൻ്റെ കുരു നീക്കം ചെയ്ത് ചെറുതായി അരിയുക.
    ഒരു ബ്ലെൻഡർ എടുത്ത് അതിലേക്ക് റോസ്റ്റ് ചെയ്ത ബദാം, കശുവണ്ടി, പിസ്ത, അരിഞ്ഞ അത്തിപ്പഴം, കൂടാതെ ബാക്കിയുള്ള വിത്തുകൾ (സൺഫ്ലവർ സീഡ്‌സ്, തണ്ണിമത്തൻ വിത്തുകൾ, എള്ള്), വാൾനട്ട്സ്, ഉണക്കമുന്തിരി എന്നിവ ചേർക്കാം.
    ഇവ നന്നായി പൊടിച്ചെടുക്കാം.
    പൊടിച്ചെടുത്ത മിശ്രിതം ഒന്നുകൂടി ബ്ലെൻഡറിൽ എടുത്ത് അതിലേക്ക് പെരുംജീരകം, ഏലയ്ക്ക പൊടി (1/4 ടീസ്പൂൺ), കുങ്കുമപ്പൂവ് (1 നുള്ള്) എന്നിവ ചേർത്ത് വീണ്ടും നന്നായി പൊടിക്കുക
    പൊടിച്ചെടുത്ത പൗഡർ ഒരു ട്രേയിൽ നിരത്തി ഉണങ്ങാൻ അനുവദിക്കാം.
    നന്നായി ഉണങ്ങിയ ശേഷം, ഇത് ഒരു ഗ്ലാസ് കണ്ടെയ്‌നറിൽ അടച്ച് സൂക്ഷിക്കാം.
    ആവശ്യത്തിന് എടുത്ത ശേഷം, ഒരു ഗ്ലാസ് ചൂടുള്ള പാലിൽ കലർത്തി കുടിക്കാം.