പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശമാണ് പാൽ കേടാകുന്നത്. ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈരും  ചൂട് കൂടിയ സാഹചര്യത്തിൽ പിരിഞ്ഞുപോകും. അതിനാല്‍ പാലും തൈരും 4 മുതൽ 5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു കാരണവശാലും കടകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത കവര്‍ പാല്‍ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ പെട്ടെന്ന് പിരിഞ്ഞ് പോകാൻ സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ പാല്‍ തണുപ്പിച്ച് സൂക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധവേണം. യാത്രയില്‍, പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയ്ക്കുള്ളില്‍ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല്‍ കവറുകള്‍ അധികനേരം സൂക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കവർ പാല്‍ റഫ്രിജറേറ്ററിലെ ചില്‍ ബോക്സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല.

പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം നിബന്ധമായും പാലിക്കണം. മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ പാല്‍ ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. ശീതികരിച്ചു സൂക്ഷിക്കല്‍ നിര്‍ബന്ധമില്ലാത്ത യുഎച്ച്ടി ലോങ് ലൈഫ് പാലും ഉപയോഗിക്കാവുന്നതാണ്‌.