പിരീഡ്സ് സമയത്ത് സ്ത്രീകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം. ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. നമുക്ക് നോക്കാം പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച്.

. ആർത്തവ രക്തം ശരീരത്തിന് പുറത്ത് വന്ന് കഴിഞ്ഞാൽ അതിൻറെ തീക്ഷ്ണത കൂടും. ഇത് അണുബാധ അടക്കമുള്ള രോഗങ്ങൾ ഉണ്ടാക്കാം. അതിനാൽ പാഡുകൾ അധികനേരം ഉപയോഗിക്കാതിരിക്കുക.
. സ്കൂളിൽ പോകുന്ന കുട്ടികൾ ഒരു അടിവസ്ത്രം, പാഡ് എന്നിവ അധികം കരുതുക. നാലോ അഞ്ചോ മണിക്കൂറുകൾ കൂടുമ്പോൾ പാഡ് മാറ്റുക.
. ആർത്തവ ദിനങ്ങളിൽ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ശുദ്ധജലം ഉപയോഗിച്ച് തന്നെ കഴുകുക.
. സാനിറ്ററി നാപ്കിനുകളുടെ നിർമ്മാർജ്ജനവും ഒരു പ്രധാന പ്രശ്നാണ്. ഉപയോഗിച്ച പാഡുകൾ നന്നായി പൊതിഞ്ഞ് വേണം ഉപേക്ഷിക്കാൻ.
. സ്വകാര്യഭാഗങ്ങളുടെ സമീപമുള്ള രോമങ്ങൾ ആർത്തവദിനങ്ങളിൽ നീക്കം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ അണുബാധ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
. ആർത്തവ കാലത്ത് ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണം. ജങ്ക്‌ഫുഡ് പരമാവധി ഒഴിവാക്കണം. പോഷകങ്ങൾ ധാരാളം അടങ്ങിയ ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത് ശരീരത്തിൽ പോഷകങ്ങളുടെ ആഭാവം ഉണ്ടാകുകയും ആർത്തവ കാലത്തെ വേദനയ്‌ക്ക് കാരണമാവുകയും ചെയ്യും.