പീരിയഡ് വൈകുന്നതിന് പല കാരണങ്ങൾ; അറിയാം ഈ സൂചനകൾ

ആർത്തവം 12 വയസ്സിന് ശേഷം ആരംഭിക്കുകയും 50 വയസ്സിന് ശേഷമാണ് സ്വാഭാവികമായോ മറ്റ് കാരണങ്ങളാലോ നിലയ്ക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് ദീർഘായുസ്സിന് സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്

 

ആർത്തവം 12 വയസ്സിന് ശേഷം ആരംഭിക്കുകയും 50 വയസ്സിന് ശേഷമാണ് സ്വാഭാവികമായോ മറ്റ് കാരണങ്ങളാലോ നിലയ്ക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് ദീർഘായുസ്സിന് സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്. കാലിഫോർണിയ സർവകലാശാലയിലെ വുമൺസ് ഹെൽത്ത് വിഭാഗം നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തലുള്ളതായി പറയുന്നത്.

40 വർഷത്തിലേറെ പ്രത്യുൽപ്പാദന കാലയളവുള്ള സ്ത്രീകളിലും ദീർഘായുസ്സുമായി ബന്ധപ്പെട്ട ചില ആരോഗ്യസൂചനകൾ കണ്ടെത്തിയതായി പഠനം സൂചിപ്പിക്കുന്നു. ആർത്തവം വൈകി ആരംഭിച്ച സ്ത്രീകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൊറോണറി ഹൃദ്രോഗ സാധ്യതയും കുറവായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം സ്ത്രീകളിൽ പ്രമേഹസാധ്യതയും കുറവായിരിക്കാമെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തൽ. എന്നാൽ ആർത്തവം ആരംഭിക്കുന്നതിന്റെയും നിലയ്ക്കുന്നതിന്റെയും പ്രായം മാത്രം ഒരാളുടെ ആയുസ്സിനെയോ ആരോഗ്യത്തെയോ നിർണയിക്കുന്നുവെന്ന് ഇതിൽനിന്ന് പറയാനാകില്ല. ജനിതക ഘടകങ്ങൾ, ജീവിതശൈലി, ഭക്ഷണരീതി, ശാരീരിക ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങളും ആരോഗ്യത്തെയും ആയുസ്സിനെയും സ്വാധീനിക്കുന്നുണ്ട്.