കെമിക്കലുകളില്ല, സൈഡ് ഇഫക്റ്റുകളില്ല; വീട്ടിൽ തയ്യാറാക്കാം പ്രകൃതിദത്ത ബോട്ടോക്സ് 

മുഖഭാവം പോലും മാറിപ്പോകുന്ന കുത്തിവയ്പ്പുകളിലൂടെയാണോ നിങ്ങൾ സൗന്ദര്യം തേടുന്നത്? സാധാരണയായി ബോട്ടോക്സ് ചെയ്യുന്നത് കുത്തിവയ്പ്പുകൾ വഴി പേശികളിൽ മാറ്റം വരുത്തിയാണ്.

 

മുഖഭാവം പോലും മാറിപ്പോകുന്ന കുത്തിവയ്പ്പുകളിലൂടെയാണോ നിങ്ങൾ സൗന്ദര്യം തേടുന്നത്? സാധാരണയായി ബോട്ടോക്സ് ചെയ്യുന്നത് കുത്തിവയ്പ്പുകൾ വഴി പേശികളിൽ മാറ്റം വരുത്തിയാണ്. ഇത് ചർമ്മത്തിന് ഇറുക്കം നൽകുമെങ്കിലും സ്വാഭാവികത നഷ്ടപ്പെടുത്തിയേക്കാം. ഇതിന് പകരമായി, ചർമ്മം തൂങ്ങുന്നത് തടയാനും ചുളിവുകൾ അകറ്റാനും തികച്ചും പ്രകൃതിദത്തമായ ഒരു മിശ്രിതം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. പണവും ആരോഗ്യവും കളയാതെ എങ്ങനെ ചർമ്മത്തിന്റെ യുവത്വം സംരക്ഷിക്കാം.

ഫ്‌ളാക്‌സ് സീഡുകളിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമത്തിന് ഇറുക്കം നൽകുന്നതാണിത്. മുഖത്തിന് തിളക്കം നൽകും. ചുളിവുകളും വരകളും നീക്കി മുഖത്തിന് പ്രായക്കുറവ് നൽകും.  ആന്റി ഓക്സിഡന്റ് ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് കറ്റാർവാഴ. വൈറ്റമിൻ ഇ ആവട്ടെ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം  ചർമത്തിന് നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. മുഖത്തെ ചുളിവുകൾ നീക്കാനും ചർമത്തിന് ഇറുക്കം നൽകാനും വൈറ്റമിൻ ഇ ഏറെ ഗുണകരമാണ്.

മിശ്രിതം  തയാറാക്കുന്ന വിധംക്രീം തയാറാക്കാൻ ഫ്‌ളാക്‌സ് സീഡ് വെള്ളത്തിൽ തിളപ്പിച്ച് നല്ല രീതിയിൽ കുഴമ്പ് പരിവത്തിലായാൽ അരിച്ചെടുക്കാം. ഇതിലേക്ക് കറ്റാർവാഴ ജെൽ നല്ലതുപോലെ കൂട്ടിക്കലർത്താം. ശേഷം വൈറ്റമിൻ ഇ ചേർത്തിളക്കാം. നന്നായി യോജിപ്പിച്ച ശേഷം ഫ്രിജിൽ വയ്ക്കുക. ദിവസവും രാത്രി ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ഈ ക്രീം ചർമത്തിന് ഇറുക്കം നൽകുകയും, ചുളിവുകളും വരകളും ഒഴിവാക്കുകയും ചെയ്യും.